സി ഐ സിബി തോമസിന്റെ 'സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍' പ്രദര്‍ശനത്തിനെത്തി
May 18, 2019, 08:46 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.05.2019) അഞ്ചോളം സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത സി ഐ സിബി തോമസ് നായകനായ 'സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍' പ്രദര്‍ശനത്തിനെത്തി. തന്റെ നായക വേഷം നേരില്‍കണ്ട് ആസ്വദിക്കാന്‍ അഴീക്കല്‍ കോസ്റ്റല്‍ സി ഐ സിബിതോമസ് വിനായക മള്‍ട്ടിപ്ലക്സ് തീയറ്ററായ ബിജിഎം റെഡ് തീയറ്ററില്‍ സകുടുംബം എത്തി. പുതുമുഖ സംവിധായികയായ ആശപ്രഭ അകാലത്തില്‍ മരണപ്പെട്ട ഭര്‍ത്താവ് നന്ദകുമാര്‍ പകുതിയാക്കിയ തിരകഥയാണ് ഇവര്‍ പൂര്‍ത്തിയാക്കി വെള്ളിത്തരയിലെത്തിച്ചത്.
പുതുമുഖം അതുല്യയാണ് നായിക. പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വേറിട്ട വ്യക്തിത്വമായ സിബിതോമസ് സഹൃദയനും കലാസ്വാദകനുമാണ്. അദ്ദേഹത്തിന്റെ തികച്ചും വ്യത്യസ്തമായ വേഷങ്ങളിലൊന്നാണ് പുതിയ സിനിമയിലേത്. പോലീസുകാരനെന്ന നിലയിലും മികവ് തെളിയിച്ച സിബി തോമസ് രണ്ട് മാസം മുമ്പാണ് അഴീക്കല്‍ കോസ്റ്റല്‍ സി ഐയായി ചുമതലയേറ്റത്. 2003ലാണ് എസ് ഐ ആയി സിബിതോമസ് പോലീസ് സര്‍വീസില്‍ ചേര്‍ന്നത്. മുഖ്യമന്ത്രിയുടെ പോലീസ് മെഡലടക്കം നിരവധി അംഗീകാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ വേഷം ഏറെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പ്രേമസൂത്രം, കാമുകി, ബെല്ലും ബ്രേക്കും, കുട്ടനാടന്‍ മാര്‍പ്പാപ്പ, ഒരു കുപ്രസിദ്ധപയ്യന്‍ എന്നീ സിനിമകളിലും വേഷമിട്ടിട്ടുണ്ട്. സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍ കാണാന്‍ സിനിമ കാണാന്‍ ഭാര്യ എലിസബത്ത്, മക്കളായ എലന്‍, കരോളിന്‍, എഡ്വിന്‍, മാതാപിതാക്കളായ എ എം തോമസ്, ലീലാമ്മ എന്നിവരും സഹോദരങ്ങളും സുഹൃത്തുക്കളും എത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Cinema, Entertainment, Police-officer, Sibi Thomas's Sidharthan Enna Nhan released
< !- START disable copy paste -->