വിജില എന്ന ശക്തമായ കഥാപാത്രമായി ശ്വേതാ മേനോന്‍; 'ധനയാത്ര' റിലീസിനൊരുങ്ങി
കൊച്ചി: (www.kvartha.com 24.03.2021) വിജില എന്ന ശക്തമായ കഥാപാത്രമായി ശ്വേതാ മേനോന്‍ എത്തുന്ന ചിത്രം ധനയാത്ര റിലീസിനൊരുങ്ങി. ഏപ്രില്‍ 14 വിഷുദിനത്തില്‍ ലൈം ലൈറ്റ് മീഡിയയുടെ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം റിലീസ് ചെയ്യും. സംവിധായകന്‍ ഗിരീഷ് കുന്നുമ്മല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ധനയാത്ര. ശ്രീമൂകാംബിക കമ്യൂണികേഷന്‍സിന്റെ ബാനറില്‍ ബെന്നി തൊടുപുഴ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് ചന്ദ്രന്‍ രാമന്തളിയാണ്.
ദേവരാജന്‍ ആയി റിയാസ്ഖാനും, ഷംല കുര്യനായി തെലുങ്ക് നടി സന്ദീപാ അയ്യരും ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളായി എത്തുന്നു. കൂടാതെ ആനന്ദ്, സുനില്‍ സുഗത, ഇടവേള ബാബു, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, മാമുക്കോയ, ഇന്ദ്രന്‍സ്, അനില്‍ മുരളി, കലാഭവന്‍ പ്രജോദ്, ഭഗത് മാനുവല്‍, കോട്ടയം നസീര്‍, പയ്യന്നൂര്‍ മുരളി, ജയന്‍ ചേര്‍ത്തല, കലാശാല ബാബു, ജെയിംസ് പാറക്കല്‍, നന്ദകിഷോര്‍, കവിയൂര്‍ പൊന്നമ്മ, ബീന ആന്റണി, സംഗീത രാജേന്ദ്രന്‍, സോജ ജോളി, അനു ശ്രീദേവി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ ആഷിക്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ യു ജി കെ, ഛായാഗ്രഹണം- വേണുഗോപാല്‍, എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം, ഗാനങ്ങള്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ, ജിനേഷ് കുമാര്‍ എരമം ആന്‍ഡ് ഗിരീഷ് കുന്നുമ്മല്‍, സംഗീതം കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ആന്‍ഡ് രാജാമണി, പശ്ചാത്തല സംഗീതം ബിജിബാല്‍, മേകപ് അനില്‍ നേമം, കലാസംവിധാനം രാംകുമാര്‍, വസ്ത്രാലങ്കാരം അസീസ് പാലക്കാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എ കെ ശ്രീജയന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കമല്‍ പയ്യന്നൂര്‍, പിആര്‍ഒ പി ശിവപ്രസാദ്, സ്റ്റില്‍സ് അനസ് പടന്നയില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Shweta Menon, Vigila, Dhanayathra, Release, Shweta Menon as Vigila; 'Dhanayathra' ready for release