സാദിഖ് കാവില്‍ രചന നിര്‍വഹിച്ച ഹ്രസ്വചിത്രം 'ഷവര്‍മ' യൂട്യൂബില്‍
Jun 20, 2018, 20:37 IST
ദുബൈ: (www.kasargodvartha.com 20.06.2018) ദുബൈയില്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കാസര്‍കോട് സ്വദേശി സാദിഖ് കാവില്‍ രചന നിര്‍വഹിച്ച ഹ്രസ്വ ചിത്രം 'ഷവര്‍മ' യൂട്യൂബില്‍. അബുദാബിയില്‍ ജോലി ചെയ്യുന്ന ജിമ്മി ജോസഫ് സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസം യൂട്യൂബില്‍ റിലീസ് ചെയ്തത്. ഇതിനകം തന്നെ ആയിരക്കണക്കിന് പേര്‍ ചിത്രം കാണുകയും ചെയ്തു.
ചലച്ചിത്ര നടന്‍ കൊച്ചുപ്രേമന്‍ ആദ്യമായി ഗള്‍ഫില്‍ നിന്നുള്ള ഒരു ഹ്രസ്വ ചിത്രത്തില്‍ പ്രധാന വേഷം ചെയ്തുവെന്ന പ്രത്യേകത ചിത്രത്തിനുണ്ട്. സ്വദേശി നടന്‍ ഹാലിം ഖാദിം ആദ്യമായി മലയാളത്തില്‍ അഭിനയിച്ചു. യുഎഇ സ്വദേശി അഹ് മദ് അല്‍ റൊമൈത്തിയാണ് നിര്‍മാണം. സിനിമയെ വെല്ലുന്ന വിഎഫ്എക്‌സ് ഒരുക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രശസ്ത സിനിമാ ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്രവര്‍മയാണ് ഗാനരചന നിര്‍വ്വഹിച്ചത്.
അബുദാബിയിലെ നാടക ടെലിഫിലിം പ്രവര്‍ത്തകരായ കബീര്‍ അവ്‌റാന്‍, ബിജു കിഴക്കനേലില്‍, അബാദ് ജിന്ന, ദീപന്‍ കുറുപ്പ്, ഇര്‍ഷാദ് മരയ്ക്കാര്‍, പ്രവീണ്‍ ഇന്ദുകുമാര്‍, ബിന്നി ടോമി, രമ്യ നിഖില്‍ എന്നിവര്‍ ചിത്രത്തിലെ പ്രധാന റോളുകളിലെത്തുന്നു. ജിബി ജേക്കബ് (ഛായാഗ്രഹണം), സജാദ് അസീസ് (സംഗീതം), വിമല്‍കുമാര്‍, ഹനീഫ് കുമരനല്ലൂര്‍, ക്ലിന്റ് പവിത്രന്‍, സുധീര്‍ എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവര്‍ത്തകര്‍.
യുഎഇയുടെ മനോഹര തീരങ്ങളിലൊന്നായ കല്‍ബയിലാണ് സിനിമ ചിത്രീകരിച്ചത്. ഒരു ഷവര്‍മ റസ്റ്ററന്റും അതിന്റെ സ്വദേശി സ്‌പോണ്‍സറും ഖാദര്‍ ഹാജി എന്ന കടയുടമയും ജീവനക്കാരുമാണ് പ്രധാന കഥാപത്രങ്ങള്‍. കൊച്ചുപ്രേമന്‍ ഖാദര്‍ ഹാജിയെ ഭദ്രമായി അവതരിപ്പിച്ചു. മാതൃസ്‌നേഹമാണ് ചിത്രത്തിന്റെ പ്രമേയമെങ്കിലും പുതുമയുള്ള അവതരണ ശൈലിയായതിനാല്‍ കാഴ്ചക്കാരില്‍ നല്ല പ്രതികരണമാണുണ്ടാവുന്നത്.
WATCH VIDEO

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, news, Dubai, Cinema, Top-Headlines, Social-Media, Sadiq Kavil, Short Film 'Shawarma' released in Youtube
< !- START disable copy paste -->