New Movie | പൃഥ്വിരാജും, ഷാജി കൈലാസും ഒന്നിക്കുന്ന 'കാപ്പ'യുടെ ചിത്രീകരണം പൂര്‍ത്തിയായി
കൊച്ചി: (www.kasargodvartha.com) പൃഥ്വിരാജും, ഷാജി കൈലാസും ഒന്നിക്കുന്ന 'കാപ്പ' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പൃഥിരാജിന്റെ നായികയായി അപര്‍ണ ബാലമുരളിയാണ് എത്തുന്നത്. ആസിഫ് അലി, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയില്‍ ഉണ്ട്. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്.
ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തീയേറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തില്‍ നിര്‍മിക്കുന്ന ചിത്രമാണ് കാപ്പ. പി ആര്‍ ഓ - ശബരി.
Keywords: Kochi, News, Kerala, Cinema, Entertainment, Top-Headlines, Actor, Actress, Shooting of new movie Kappa completed.