ഫഹദും കുഞ്ചാക്കോയും പാര്‍വതിയും ഒന്നിക്കുന്ന സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിന്റെ ചിത്രീകരണം റാമോജി ഫിലിം സിറ്റിയില്‍ ആരംഭിച്ചു; സിനിമയില്‍ അഭിനയിക്കുന്നത് 17 കാസര്‍കോടന്‍ യുവാക്കള്‍
Aug 10, 2016, 20:12 IST
കാസര്‍കോട്: (www.kasargodvartha.com 10/08/2016) ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും പാര്‍വതിയും ഒന്നിക്കുന്ന മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത സിനിമയുടെ ക്ലൈമാക്‌സ് രംഗം ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ പുരോഗമിക്കുന്നു. ചിത്രത്തില്‍ കാസര്‍കോട്ടുകാരായ 17 പേരാണ് അഭിനയിക്കുന്നത്. www.kasargodvartha.com ഷമ്മാസ് തെരുവത്ത്, സിയാദ് ചെര്‍ക്കള, ജുനൈദ് തെരുവത്ത്, ആസിഫ് കമ്പാര്‍, അഷ്‌കര്‍, രാജേഷ് തമ്പാന്‍, അബൂബക്കര്‍, നസീര്‍, സിനാന്‍ ബാങ്കോട്, അബ്ദുല്‍ അല്‍ത്താഫ്, ഖലീല്‍ ഷെയ്ഖ്, വസീം തളങ്കര, ഫസല്‍ അണങ്കൂര്‍, ഷരീഫ് കോളിയടുക്കം തുടങ്ങിയവരും സിനിമയിലെ അസി. ഡയറക്ടറായ ഖാദര്‍ കരിപ്പൊടിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. www.kasargodvartha.com
ഇറാഖിലെ അഭ്യന്തര യുദ്ധത്തില്‍ കുടുങ്ങിപ്പോയ മലയാളി നഴ്‌സുമാരുടെ യഥാര്‍ത്ഥ ജീവിത കഥയും ഇതോടൊപ്പം പ്രണയവും കോര്‍ത്തിണക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥാ സംബന്ധമായ കാര്യങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. കുഞ്ചാക്കോയും ഫഹദും ആദ്യമായി ഒന്നിച്ചെത്തുന്ന സിനിമയില്‍ ഇവരോടൊപ്പം പാര്‍വതിയും ആദ്യമായി അഭിനയിക്കുന്നു. പി.വി. ഷാജികുമാറും മഹേഷ് നാരായണനും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. www.kasargodvartha.com
കൊച്ചിയിലെ ആദ്യ ഷെഡ്യൂളിന് ശേഷമാണ് ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിലും ഗോള്‍ഗൊണ്ട ഫോര്‍ട്ടിലുമാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ നിര്‍വ്വഹിക്കുന്നത് സനു വര്‍ഗീസാണ്. 2016 അവസാനത്തോടെ ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. www.kasargodvartha.com

Keywords: Kasaragod, Kerala, Cinema, Film, Ramoji film city Hyderabad, Fahad Fasil, Kunchacko boban, Shooting of Fahad Fazil cinema started; 17 Kasaragod youths among actors.