ധ്യാന്‍ ശ്രീനിവാസന്റെ 'ബുള്ളറ്റ് ഡയറീസ്' ചിത്രീകരണം ജനുവരി 15 ന്
കൊച്ചി: (www.kasargodvartha.com 09.01.2022) ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന 'ബുള്ളറ്റ് ഡയറീസ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരി 15 ന് ആരംഭിക്കും. ബി 3 എം ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം സന്തോഷ് മണ്ടൂരാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. കരുവാഞ്ചല്‍ കാപ്പിമല ജംഗ്ഷനില്‍ വച്ചാണ് സ്വിച്ചോണ്‍.
പ്രയാഗ മാര്‍ടിന്‍ നായികയാവുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആന്‍സണ്‍ പോള്‍, ജോണി ആന്റണി, ശ്രീകാന്ത് മുരളി, സലിം കുമാര്‍, അല്‍ത്വാഫ് സലിം, ശ്രീലക്ഷ്മി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളായി വേഷമിടുന്നു. ഫൈസല്‍ അലിയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം.
കൈതപ്രം, റഫീഖ് അഹ് മദ് എന്നിവരുടെ വരികള്‍ക്ക് ശാന്‍ റഹ് മാന്‍ ആണ് സംഗീതം പകരുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ അനില്‍ അങ്കമാലി, കലാസംവിധാനം അജയന്‍ മങ്ങാട്, മേയ്കപ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം സമീറ സനീഷ്, പരസ്യകല യെല്ലോ ടൂത്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് ഷിബിന്‍ കൃഷ്ണ, ഉബൈനി യൂസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നസീര്‍ കാരന്തൂര്‍. പിആര്‍ഒ എ എസ് ദിനേശ്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Shooting, Dhyan Sreenivasan, Bullet Diaries, Start, January, Shooting of Dhyan Sreenivasan's 'Bullet Diaries' will start on January 15.