മകള്‍ അനന്തനാരായണിക്കൊപ്പം അവധി ആസ്വദിക്കുന്ന ശോഭന; ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍
കൊച്ചി: (www.kasargodvartha.com 03.10.2020) നടി ശോഭന മകള്‍ അനന്തനാരായണിക്കൊപ്പം അവധി ആസ്വദിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കടല്‍തീരത്ത് മകള്‍ക്കൊപ്പം അവധിക്കാലം ആസ്വദിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം നടി കുറിച്ച കുറിപ്പും വൈറലാകുകയാണ്. 'ഒരു യാത്ര നടത്തി.. ഇന്‍സ്റ്റഗ്രാമില്‍ സജീവമായതില്‍ സന്തോഷമുണ്ട്... ഞാന്‍ കമന്റുകള്‍ വായിക്കുന്നില്ലെന്ന് ആരാണ് പറഞ്ഞത്? മലയാളം ഫോണ്ടില്‍ എങ്ങനെ മറുപടി നല്‍കണമെന്ന് പഠിക്കേണ്ടതുണ്ട്' എന്നാണ് ശോഭന കുറിച്ചത്.
ആരാധകരുടെ ചോദ്യങ്ങള്‍ക്ക് കമന്റുകളിലൂടെ താരം മറുപടിയും നല്‍കി. നൃത്തപരിപാടികളുടെ തിരക്കുകള്‍ കാരണം കുറച്ചുകാലമായി ശോഭന സിനിമയില്‍ അധികം സജീവമല്ല. അനൂപ് സത്യന്‍ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലാണ് താരം എട്ട് വര്‍ഷത്തിന് ശേഷം മലയാളത്തില്‍ തിരിച്ചെത്തിയത്.
Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Shobhana enjoying vacation with daughter Ananthanarayani