city-gold-ad-for-blogger

കുട്ടികളുടെ മാനസികാരോഗ്യത്തെ അറസ്റ്റും വിവാദങ്ങളും ബാധിക്കുന്നു; നടി ശില്‍പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നുവോ?

മുംബൈ: (www.kasargodvartha.com 01.09.2021) നടി ശില്‍പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപോർട്. നീലച്ചിത്ര നിര്‍മാണ കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റ് താരത്തിന് കനത്ത മാനസികാഘാതം ഉണ്ടാക്കിയെന്നും രാജ് കുന്ദ്രയില്‍നിന്ന് കുട്ടികളെ അകറ്റി നിർത്താനാണ് ശില്‍പ ആഗ്രഹിക്കുന്നതെന്നുമാണ് റിപോർട്.

‘രാജ് കുന്ദ്രയില്‍ നിന്ന് കുട്ടികളെ അകറ്റി നിർത്താനാണ് ശില്‍പ ആഗ്രഹിക്കുന്നത്. കുട്ടികളുടെ മാനസികാരോഗ്യത്തെ അറസ്റ്റും വിവാദങ്ങളും ബാധിക്കുന്നു. അതിനാല്‍ കുന്ദ്രയുമായി വേര്‍പിരിയാനാണ് ശില്‍പയുടെ തീരുമാനം. വിവാഹമോചനത്തിന്റെ പേരില്‍ ജീവനാംശം വാങ്ങാന്‍ ശില്‍പ ആഗ്രഹിക്കുന്നില്ല.’– നടിയുടെ സുഹൃത്ത് പറഞ്ഞതായി ബോളിവുഡ് ഹംഗാമ റിപോര്‍ട് ചെയ്തു.

കുട്ടികളുടെ മാനസികാരോഗ്യത്തെ അറസ്റ്റും വിവാദങ്ങളും ബാധിക്കുന്നു; നടി ശില്‍പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നുവോ?

‘റിയാലിറ്റി ഷോയിൽനിന്നും മറ്റുമായി നല്ല തുക ശിൽപയ്ക്ക് പ്രതിഫലമായി ലഭിക്കുന്നുണ്ട്. മാത്രമല്ല സിനിമയിലും സജീവമാണ്. അതുകൊണ്ട് ഒറ്റയ്ക്കൊരു ജീവിതം അവൾക്ക് ബുദ്ധിമുട്ടല്ല.’– താരത്തിന്റെ സുഹൃത്ത് കൂട്ടിച്ചേർത്തു.

രണ്ടു വർഷത്തെ പ്രണയത്തിനു ശേഷം 2009 ലാണ് ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും വിവാഹിതരായത്. ഇവർക്ക് രണ്ട് മക്കളുണ്ട്.

Keywords: News, Mumbai, Top-Headlines, National, India, Entertainment, Film, Cinema, Actor, Shilpa Shetty, Raj Kundra, Shilpa Shetty Planning to Separate from Raj Kundra Amid His Arrest : Report.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia