ശരണ്യയുടെ ആത്മഹത്യക്ക് കാരണം സംവിധായകനായ ഭര്‍ത്താവിന്റെ ദുര്‍നടപ്പും ആഡംബരജീവിതവും
Feb 1, 2018, 21:01 IST
പയ്യന്നൂര്‍: (www.kasargodvartha.com 01.02.2018) സിനിമാ-സീരിയല്‍ സഹ സംവിധായകന്‍ രഞ്ജിത്ത് മൗക്കോടിന്റെ ഭാര്യ ശരണ്യയുടെ ആത്മഹത്യക്ക് കാരണം ഭര്‍ത്താവിന്റെ ദുര്‍നടപ്പും ആഡംബരജീവിതവും. രഞ്ജിത്തിന്റെ സുഖ ജീവിതം കുടുംബബന്ധം ശിഥിലമാക്കിയതോടെയാണ് ശരണ്യ പുളിയറക്കോടം മൈലാടി അങ്കണ്‍വാടിക്ക് സമീപത്തെ വാടക വീട്ടില്‍വച്ച് ജീവനൊടുക്കിയത്.
രാവിലെ പത്തുമണിയോടെ ബാത്ത് റൂമില്‍ കയറി തൂങ്ങിമരിക്കാന്‍ ശ്രമിച്ച ശരണ്യയെ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് രഞ്ജിത് പറയുന്നത്. കെ കെ രാജീവ് സംവിധാനം ചെയ്യുന്ന അയലത്തെ സുന്ദരി എന്ന സീരിയലിലും മഴവില്‍ മനോരമയിലെ സിബിഐ ഡയറി എന്ന പരിപാടിയിലും അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് രഞ്ജിത്ത് മൗക്കോട് ഇപ്പോള്‍.
ഇവയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് രഞ്ജിത്തും ശരണ്യയും തലസ്ഥാനത്തേക്ക് താമസത്തിന് എത്തുന്നത്. ശരണ്യയെ തെറ്റിദ്ധരിപ്പിച്ച് പ്രണയിച്ച രഞ്ജിത് പിന്നീട് കൈയൊഴിയാന്‍ ശ്രമിച്ചെങ്കിലും പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇവരുടെ വിവാഹം. പിന്നീട് എന്നും കുടുംബ കലഹമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇവരുടെ കലഹങ്ങള്‍ക്കിടയില്‍ മനം നൊന്ത് ഇതിനിടയില്‍ രഞ്ജിത്തിന്റെ മാതാവും ആത്മഹത്യ ചെയ്തിരുന്നു. ഇതോടെ ശരണ്യ തീര്‍ത്തും ഒറ്റപ്പെട്ടു. ഒരു തവണ ശരണ്യ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും അത് വിജയിച്ചില്ല.
സാധാരണ കുടുംബാംഗമായിരുന്നു രഞ്ജിത്തെങ്കിലും ആഡംബരത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. ഇത് കുടുംബപ്രശ്നങ്ങള്‍ മൂര്‍ച്ഛിക്കാന്‍ കാരണമായി. സിനിമയില്‍ അവസരം തേടി എത്തുന്ന പെണ്‍കുട്ടികളെ സിനിമാ മേഖലയിലെ പ്രമുഖനെന്ന വ്യാജേന പ്രലോഭിപ്പിച്ച് സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്യുന്നത് ശരണ്യയെ മാനസികമായി വേദനിപ്പിച്ചിരുന്നു. ഇതാണ് വീണ്ടുമൊരു ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഇതിനിടെ കുട്ടിയുടെ സ്വര്‍ണം പണയം വെച്ചത് വീട്ടില്‍ പോകുന്നതിന് മുമ്പ് തിരിച്ചെടുത്ത് തരണമെന്ന് ശരണ്യ വാശിപിടിച്ചതോടെ സ്ഥിതി വഷളായി. സാമ്പത്തികമായ ചില പ്രശ്നങ്ങളും അതേച്ചൊല്ലിയുണ്ടായ വഴക്കുമാണ് ശരണ്യയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നതായി വിളപ്പില്‍ശാല പൊലീസ് പറഞ്ഞു.
Keywords: Kerala, news, Top-Headlines, Death, suicide, Crime, Cinema, Sharanya's suicide; Allegation against Husband < !- START disable copy paste -->

Keywords: Kerala, news, Top-Headlines, Death, suicide, Crime, Cinema, Sharanya's suicide; Allegation against Husband