city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നടിക്ക് നേര്‍ക്കുണ്ടായ അക്രമം ദൗര്‍ഭാഗ്യകരം; സിനിമാ രംഗത്ത് പെരുമാറ്റ ചട്ടം കൊണ്ടുവരണം: ഷാജി എന്‍ കരുണ്‍

കാസര്‍കോട്: (www.kasargodvartha.com 23/02/2017) കൊച്ചിയില്‍ പ്രമുഖ നടിക്ക് നേരേയുണ്ടായ അക്രമം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരം സംഭവങ്ങള്‍ തടയാന്‍ സിനിമാരംഗത്ത് പെരുമാറ്റ ചട്ടംകൊണ്ടുവരണമെന്നും പ്രമുഖ ചലചിത്ര സംവിധായകനും ചലചിത്ര അക്കാദമി മുന്‍ അധ്യക്ഷനുമായ ഷാജി എന്‍ കരുണ്‍ ആവശ്യപ്പെട്ടു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന് വേണ്ടി നന്‍മകള്‍ ചെയ്യണമെന്ന ആഗ്രഹത്തോട് കൂടിയാണ് താനടക്കമുള്ള ഒരു തലമുറ സിനിമാ ലോകത്തേക്ക് കടന്നുവന്നത്. എന്നാല്‍ ഇന്ന് ന്യൂജനറേഷന്‍ സിനിമക്കാര്‍ അതൊക്കെ ഇല്ലാതാക്കുന്നുവെന്നത് ദുഃഖക്കരമാണ്. മുപ്പത് വര്‍ഷത്തിലധികമായി താനടക്കമുള്ളവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് സമൂഹത്തിന് നല്ലചിന്തകള്‍ നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള സംഭവ വികാസങ്ങള്‍ ഏറെ നൊമ്പരപ്പെടുത്തുന്നു. സിനിമ പ്രവര്‍ത്തനത്തിന്റെ അവസാന കാലത്ത് ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവ വികാസങ്ങള്‍ കേള്‍ക്കുക എന്നത് ഒരു കലാകാരന് ഉണ്ടാക്കുന്ന ക്ഷതം ഏറ്റവും വലുതാണ്.

നടിക്ക് നേര്‍ക്കുണ്ടായ അക്രമം ദൗര്‍ഭാഗ്യകരം; സിനിമാ രംഗത്ത് പെരുമാറ്റ ചട്ടം കൊണ്ടുവരണം: ഷാജി എന്‍ കരുണ്‍

സിനിമാ പ്രവര്‍ത്തകന്റെ വാക്കുകള്‍ക്ക് സമൂഹം വലിയ വില കല്‍പിക്കുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ സിനിമക്കാരോടുള്ള ബഹുമാനത്തില്‍ ഇടിവുണ്ടാക്കും. സിനിമ വ്യവസായത്തിന്റെ വളര്‍ച്ച മറ്റുള്ള വ്യവസായങ്ങളെ നിരീക്ഷിക്കുന്നത് പോലെ സര്‍ക്കാര്‍ നിരീക്ഷണ വിധേയമാക്കണം. മറ്റു വ്യവസായങ്ങള്‍ക്കുള്ള സാമ്പത്തിക സ്രോതസ്സുകള്‍ നിരീക്ഷിക്കുന്നത് സിനിമ മേഖലയ്ക്കും ബാധകമാക്കണം ഇതിനായി പെരുമാറ്റ ചട്ടം കൊണ്ട് വരണം.

സിനിമ പ്രവര്‍ത്തകര്‍ ആരാണെന്ന് നിര്‍വ്വചിക്കേണ്ട കാലഘട്ടം അതിക്രമിച്ചുകഴിഞ്ഞു. സംഘടനകള്‍ സിനിമമേഖലയ്ക്ക് ഗുണകരമായ പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്നും സിനിമയ്ക്ക് മുടക്കുന്ന സാമ്പത്തിക സ്രോതസ് ഉള്‍പെടെ പരിശോധിക്കേണ്ടതാണെന്നും ഷാജി എന്‍ കരുണ്‍ കൂട്ടിച്ചേര്‍ത്തു. അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റിയില്‍ ഉള്‍പെട്ട ഒരംഗംകൂടിയാണ് താന്‍. അടൂര്‍ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പെരുമാറ്റചട്ടം കൊണ്ടുവന്നാല്‍മാത്രമേ സിനിമാ വ്യവസായത്തിന് നല്ലരീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയു.

പയ്യന്നൂരില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവലിനെത്തിയ അദ്ദേഹം കാസര്‍കോട്ടെ ഒരു സ്വകാര്യ ചടങ്ങില്‍ സംബന്ധിക്കാനാണ് ഗസ്റ്റ് ഹൗസില്‍ എത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Guest House, Actress, Kochi, Cinema Field, Code of Conduct, Community, Film Festival, Entertainment, Shaji N Karun, Shaji N Karun demands code of conduct in cinema field.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia