Pathaan | തീയേറ്ററുകളില്‍ വന്‍ വിജയം സ്വന്തമാക്കിയ 'പത്താന്‍' ഒടിടി റിലീസിനൊരുങ്ങുന്നു
മുംബൈ: (www.kasargodvartha.com) തീയേറ്ററുകളില്‍ വന്‍ വിജയം സ്വന്തമാക്കിയ ഷാറൂഖ് ഖാന്റെ 'പത്താന്‍' ഒടിടി റിലീസിനൊരുങ്ങുന്നു. ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ് സ്വന്തമാക്കിയത്. ഇപ്പോഴിതാ സ്ട്രീമിങ് തീയതി ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുകയാണ് പ്രൈം. മാര്‍ച് 22നാണ് ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലായി ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
ബോളിവുഡ് സിനിമാ ലോകത്ത് വന്‍ മാറ്റം സൃഷ്ടിച്ച ചിത്രമാണ് പത്താന്‍. അഞ്ച് വര്‍ഷത്തിന് ശേഷം പ്രദര്‍ശനത്തിനെത്തിയ കിങ് ഖാന്‍ ചിത്രമായത് കൊണ്ട് തന്നെ പത്താന്‍ ഏറെ പ്രതീക്ഷയായിരുന്നു ജനങ്ങള്‍ക്ക് നല്‍കിയത്.
2023 ജനുവരി 25 തീയേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകരെ ഒരു രംഗത്തില്‍ പോലും നിരാശപ്പെടുത്തിയിട്ടില്ല. ഒന്നാം ദിവസം 100 കോടി ക്ലബില്‍ ഇടം പിടിച്ച പത്താന്‍ ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതിനോടകം 1046 കോടി രൂപയാണ് 'പത്താന്‍' നേടിയിരിക്കുന്നത്. ബോളിവുഡ് ചിത്രം സ്വന്തമാക്കുന്ന മികച്ച കലക്ഷനാണിത്.
Keywords: Mumbai, news, National, Top-Headlines, Cinema, Entertainment, Shah Rukh Khan's 'Pathaan' to make streaming debut on Mar 22.