Jawan | തീയേറ്ററുകളില്‍ വമ്പന്‍ വിജയമായി പ്രദര്‍ശനം തുടരുന്ന കിങ് ഖാന്റെ 'ജവാന്‍' ഒടിടി റിലീസിനൊരുങ്ങുന്നു
മുംബൈ: (KasargodVartha) തീയേറ്ററുകളില്‍ വമ്പന്‍ വിജയമായി പ്രദര്‍ശനം തുടരുന്ന ശാറൂഖ് ഖാന്റെ 'ജവാന്‍' ഒടിടി റിലീസിനൊരുങ്ങുന്നു. കിങ് ഖാന്റെ പിറന്നാളിനോടനുബന്ധിച്ച് നവംബര്‍ രണ്ടിനാണ് ജവാന്‍ പ്രദര്‍ശനത്തിനെത്തുന്നത്. നെറ്റ്ഫ്‌ലിക്‌സിലാണ് സ്ട്രീം ചെയ്യുന്നത്.
അതേസമയം ശാറൂഖ് ഖാന്റെ പാന്‍ ഇന്‍ഡ്യന്‍ ചിത്രമായ ജവാന് തെന്നിന്‍ഡ്യയില്‍ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഇന്‍ഡ്യയില്‍ നിന്ന് മാത്രം 619.92 കോടിയാണ് ലഭിച്ചത്.
സംവിധായകന്‍ അറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണിത്. നയന്‍താര, വിജയ് സേതുപതി , ദീപിക പദുകോണ്‍, പ്രിയാമണി, സന്യ മല്‍ഹോത്ര യോഗി ബാബു, സഞ്ജയ് ദത്ത് എന്നിങ്ങനെ വന്‍ താരനിരയാണ് അണിനിരന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ചിത്രം നിര്‍മിച്ചത് റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനും ഗൗരവ് വര്‍മയും ചേര്‍ന്നാണ്.
Keywords: Shah Rukh Khan, Jawan, OTT, Release, Birthday, News, National, Top-Headlines, Shah Rukh Khan's Jawan to have an OTT release on his birthday.