city-gold-ad-for-blogger

കിംഗ് ഖാന്‍ കുള്ളന്‍ വേഷത്തില്‍; ഷാരൂഖ് ഖാന്റെ പുതിയ ചിത്രം സീറോയുടെ ടീസര്‍ പുറത്തിറങ്ങി

മുംബൈ:(www.kasargodvartha.com 02/01/2018) ഷാരൂഖ് ഖാന്‍, കത്രീനാ കൈഫ്, അനുഷ്‌ക ശര്‍മ്മ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സീറോ'യുടെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. കുള്ളന്‍ വേഷത്തിലാണ് ഷാരുഖ് അഭിനയിക്കുന്നത്. ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് തന്നെ ഷാരൂഖിന്റെ കുള്ളന്‍ കഥാപാത്രത്തിന്റെ രഹസ്യം പുറത്തായി.

ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷമായിരിക്കും സീറോയുടെതെന്നാണ് ബോളിവുഡില്‍ ഇപ്പോള്‍ സംസാരം. ഷാറൂഖ് ഖാന്‍ തന്നെയാണ് ചിത്രത്തിന്റെ പേര് പുറത്ത് വിട്ടത്.

കിംഗ് ഖാന്‍ കുള്ളന്‍ വേഷത്തില്‍; ഷാരൂഖ് ഖാന്റെ പുതിയ ചിത്രം സീറോയുടെ ടീസര്‍ പുറത്തിറങ്ങി

ഈ വര്‍ഷം ഡിസംബര്‍ 21 നാണ് ചിത്രം തിയേറ്ററില്‍ എത്തുക എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. എന്നാല്‍ ടീസര്‍ പുറത്തിറങ്ങിയെങ്കിലും ചിത്രത്തില്‍ കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.

 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Cinema, Entertainment, Video, Shahrukh khan, Shah Rukh Khan reveals upcoming film’s title as 'Zero' with an exciting teaser,Top-Headlines, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia