city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'സര്‍ക്കാരി ഹിരിയ പ്രാഥമിക ശാലൈ കാസര്‍കോടു'; കന്നഡ സിനിമ കാണാന്‍ പ്രേക്ഷകരുടെ ഒഴുക്ക്, താരമായത് കാസര്‍കോട് സ്വദേശി അഡൂര്‍ ബാലകൃഷ്ണന്‍, സിനിമ പ്രമേയമാക്കിയത് സ്‌കൂളിലെ ഭാഷാ പ്രശ്‌നം

കാസര്‍കോട്: (www.kasargodvartha.com 28.08.2018) 'സര്‍ക്കാരി ഹിരിയ പ്രാഥമിക ശാലൈ കാസര്‍കോടു' എന്ന കന്നഡ സിനിമ കാണാന്‍ തീയേറ്ററിലേക്ക് പ്രേക്ഷകരുടെ വന്‍ ഒഴുക്ക്. സിനിമയില്‍ താരമായത് കാസര്‍കോട് സ്വദേശി അഡൂര്‍ ബാലകൃഷ്ണന്‍. അതിര്‍ത്തി ഗ്രാമങ്ങളിലെ സ്‌കൂളുകളിലെ ഭാഷാ പ്രശ്നം വിഷയമാക്കിയാണ് ചിത്രം ഒരുക്കിയത്.

കന്നഡ കുട്ടികള്‍ ഇല്ലെന്ന കാരണത്താല്‍ സ്‌കൂളുകള്‍ അധികൃതര്‍ പൂട്ടുകയും ഇതിനെതിരെ കന്നഡ വിദ്യാര്‍ത്ഥികളുടെ സമര പോരാട്ടവുമാണ് സിനിമയുടെ ഇതിവൃത്തം. കാസര്‍കോടിന്റെ കലയും സാംസ്‌കാരവും ഭാഷയും സിനിമയില്‍ എടുത്തു പറയുന്നു. സിനിമയില്‍ അനന്തപത്മനാഭന്‍ എന്ന കഥാപാത്രമായി എത്തുന്നത് കന്നഡ സൂപ്പര്‍ താരം അനന്തനാഥാണ്. വിദ്യാര്‍ത്ഥി നേതാവായി കാസര്‍കോട് സ്വദേശി രഞ്ചനും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

അധ്യാപകന്‍ ബാലകൃഷ്ണന്‍ പണിക്കറായി എത്തുന്നത് അഡൂര്‍ ബാലകൃഷ്ണനാണ്. നിരവധി മലയാള- കന്നഡ താരങ്ങളും ഒന്നിച്ചഭിനയിക്കുന്ന ചിത്രം ഇതിനകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. റിഷബ് ഷെട്ടിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ വ്യക്തിയാണ് റിഷബ് ഷെട്ടി.

കാസര്‍കോട്, കര്‍ണാടകയിലെ കൈരംഗള, മംഗളൂരു, ബംഗളൂരു, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങിലാണ് സിനിമ ചിത്രീകരിച്ചത്. രണ്ടര മാസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്. അഡൂര്‍ പള്ളത്ത് മൂല സ്വദേശിയായ ബാലകൃഷ്ണന്റെ ആദ്യ സിനിമയാണ് ഇതെങ്കിലും 35 ലധികം മലയാളം, കന്നഡ, തുളു നാടകങ്ങളില്‍ അഭിനയിച്ച് ശ്രദ്ധേയനായിരുന്നു. നേരേത്ത അഡൂര്‍ ജി.എച്ച്.എസില്‍ 13 വര്‍ഷം അധ്യാപകനായും 12 വര്‍ഷത്തോളം ബി.ആര്‍.സി. ട്രെയിനറായും സേവനമനുഷ്ടിച്ച ബാലകൃഷ്ണന്‍ ചിത്രത്തിലെ അധ്യാപകന്റെ റോള്‍ അനായാസമായാണ് കൈകാര്യം ചെയ്തത്.

കല്ലപ്പള്ളി പാത്തൂര്‍, കുഞ്ചത്തൂര്‍ ജി എല്‍ പി. സ്‌ക്കൂളുകളില്‍ പ്രധാന അധ്യാപകനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. സിനിമയോടുള്ള ആത്മാര്‍ത്ഥമായ ഇഷ്ടം തന്നെയാണ് സിനിമയിലേക്കുള്ള തന്റെ ചുവടുവയ്പിന് കാരണമെന്ന് അദ്ദേഹം പറയുന്നു. ജി.എച്ച്.എസ എസ് മുള്ളേരിയയിലെ പ്രധാന അധ്യാപകനായ യതീഷ് കുമാര്‍ റൈയാണ് ബാലകൃഷ്ണനെ സിനിമയിലേക്ക് അധ്യാപകന്റെ റോള്‍ കൈകാര്യം ചെയ്യുന്നതിനായി ശുപാര്‍ശ ചെയ്തത്. അഭിനയ രംഗത്ത് തുടരാന്‍ താത്പര്യമുള്ള അഡൂര്‍ ബാലകൃഷ്ണനും മലയാള സിനിമയിലും അഭിനയിക്കാന്‍ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്.

'സര്‍ക്കാരി ഹിരിയ പ്രാഥമിക ശാലൈ കാസര്‍കോടു'; കന്നഡ സിനിമ കാണാന്‍ പ്രേക്ഷകരുടെ ഒഴുക്ക്, താരമായത് കാസര്‍കോട് സ്വദേശി അഡൂര്‍ ബാലകൃഷ്ണന്‍, സിനിമ പ്രമേയമാക്കിയത് സ്‌കൂളിലെ ഭാഷാ പ്രശ്‌നം

കാസര്‍കോടിന്റെ മണ്ണില്‍ ഇപ്പോള്‍ നടക്കുന്ന നീറുന്ന വിഷയം സമൂഹ മധ്യത്തില്‍ എത്തിക്കാന്‍ ഈ കന്നഡ സിനിമയിലൂടെ സാധിച്ചതായാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. കന്നഡ മീഡിയം സ്‌കൂളില്‍ മലയാളം ഗണിത അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് നടന്ന പ്രശ്‌നങ്ങള്‍ കൂടി സിനിമയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. കുട്ടികള്‍ ഇല്ലായെന്ന കാരണത്താല്‍ സ്‌കൂള്‍ പൂട്ടാന്‍ അധികൃതര്‍ തയ്യാറെടുക്കുകയും ഇതിനെതിരെ ഭാഷ സ്‌നേഹികളായ കന്നഡ വിദ്യാര്‍ത്ഥികള്‍ സമര തീചൂളയിലേക്ക് ഇറങ്ങുന്നതിന്റെയും നേര്‍ചിത്രമായാണ് സിനിമ മുന്നോട്ട് പോകുന്നത്.

കന്നഡ പഠിക്കുന്ന വിദ്യാര്‍ത്ഥികളും കന്നഡ ഭാഷാ സ്‌നേഹികളും നടത്തുന്ന സമരത്തിന് നേതൃത്വം വഹിക്കുന്നത് വിദ്യാര്‍ത്ഥി നേതാവായാണ് പ്രവീണ്‍ എത്തുന്നത്. മൈസൂരില്‍ നിന്ന് സമരത്തിന് ആവേശം പകരാന്‍ അനന്തപത്മനാഭനും എത്തുന്നു. ഇയാള്‍ നിയമവിദഗ്ദ്ധനാണ്. അനന്തപത്മനാഭന്‍ കൂടിയെത്തുന്നതോടെ സമരം കൂടുതല്‍ ശക്തമാവുന്നു. കുട്ടികള്‍ കുറവാണെന്നും സുരക്ഷിതത്വം കുറവാണെന്നും കാണിച്ച് ബാലകൃഷ്ണ പണിക്കരാണ് സ്‌കൂള്‍ പൂട്ടിക്കുന്നത്. അനന്തപത്മനാഭന്‍ എത്തുന്നതോടെ കാര്യങ്ങള്‍ കോടതി കയറുകയും തുടര്‍ന്നുള്ള ക്ലൈമാക്‌സ് സംഭവങ്ങളുമായാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്.

അഡൂര്‍ ബാലകൃഷ്ണന്റെ അമ്മ ലക്ഷ്മിയും ഈ ചിത്രത്തില്‍ അമ്മയായി തന്നെ വേഷമിടുന്നുണ്ട്. അധ്യാപികയായ ഗിരിജയാണ് ബാലകൃഷ്ണന്റെ ഭാര്യ. മക്കള്‍: കുല്‍ദീപ് (ഗള്‍ഫ്), അഡ്വ. കിഷന്‍ ടിന്റു.
'സര്‍ക്കാരി ഹിരിയ പ്രാഥമിക ശാലൈ കാസര്‍കോടു'; കന്നഡ സിനിമ കാണാന്‍ പ്രേക്ഷകരുടെ ഒഴുക്ക്, താരമായത് കാസര്‍കോട് സ്വദേശി അഡൂര്‍ ബാലകൃഷ്ണന്‍, സിനിമ പ്രമേയമാക്കിയത് സ്‌കൂളിലെ ഭാഷാ പ്രശ്‌നം

'സര്‍ക്കാരി ഹിരിയ പ്രാഥമിക ശാലൈ കാസര്‍കോടു'; കന്നഡ സിനിമ കാണാന്‍ പ്രേക്ഷകരുടെ ഒഴുക്ക്, താരമായത് കാസര്‍കോട് സ്വദേശി അഡൂര്‍ ബാലകൃഷ്ണന്‍, സിനിമ പ്രമേയമാക്കിയത് സ്‌കൂളിലെ ഭാഷാ പ്രശ്‌നം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Cinema, Karnataka, Malayalam, Entertainment, Sarkari Hiriya Prathamika Shale - Kasaragod goes from strength to strength
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia