city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സച്ചിൻ ടെൻഡുൽക്കറുടെ ട്വീറ്റിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്

കൊച്ചി : (www.kvartha.com 04.02.2021) കർഷക സമരത്തിന് പിന്തുണയുമായി എത്തിയ വിദേശ സെലിബ്രിറ്റികൾക്കെതിരെ രം​ഗത്തെത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ട്വീറ്റിന് പിന്തുണയുമായി നടൻ സന്തോഷ് പണ്ഡിറ്റ്.സച്ചിൻ നിങ്ങളാണ് യഥാർഥ ഭാരതരത്നമെന്നും നിങ്ങൾ ഇതുവരെ നേടിയ നൂറ് സെഞ്ചുറിയെക്കാൾ, അടിച്ചു കൂട്ടിയ റൺ മലയേക്കാൾ, അന്ന് ലോകകപ്പിൽ അക്തറിനെ തേർഡ്മാൻനു മുകളിലൂടെ ഹൂക്ക് ചെയ്ത് നേടിയ സിക്സറിനേക്കാൾ ഭംഗിയുണ്ട് സച്ചിന്റെ ട്വീറ്റിനെന്നും പറഞ്ഞാണ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചത്.

സച്ചിൻ ടെൻഡുൽക്കറുടെ ട്വീറ്റിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം ...

"ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ബാഹ്യശക്തികൾ കാഴ്ചക്കാരാകാം, കളിക്കാർ ആകരുത് " സച്ചിൻ ജി യുടെ മാസ്സ് ഡയലോഗ് .
സൂപ്പർ സച്ചിൻ ❤
നിങ്ങളാണ് യഥാർത്ഥ ഭാരതരത്നം..
നിങ്ങൾ ഇതുവരെ നേടിയ 100 century യെക്കാൾ , അടിച്ചു കൂട്ടിയ റൺ മലയേക്കാൾ ,
അന്ന് ലോകകപ്പിൽ അക്തറിനെ തേർഡ്മാൻനു മുകളിലൂടെ ഹൂക്ക് ചെയ്ത് നേടിയ സിക്സറിനേക്കാൾ ഭംഗിയുണ്ട് ഇന്നത്തെ സച്ചിൻ ജി യുടെ ട്വീറ്റിന്.
#stand with india
(വാൽകഷ്ണം)
കാർഷിക നിയമങ്ങൾക്കെതിരെ, പഞ്ചാബിലെ ചില കർഷകർ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ പോപ്പ് താരം റിഹാന ജി , പോൺ താരം മിയാ ഖലീഫ ജി എന്നിവർക്ക് മറുപടിയുമായാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ജി രംഗത്ത് വന്നത്.
All the best Sachin ji
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ, മായമില്ലാത്ത പ്രവർത്തികൾ, ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് ... പണ്ഡിറ്റിനെ പോലെ ആരും ഇല്ല)


Keywords: Farmer, Kochi, Kerala, News, Sachin Tendulkar, Santhosh Pandit, Tweet, Cricket, Farm Bill, Santosh Pandit supports Sachin Tendulkar's tweet.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia