city-gold-ad-for-blogger

ടാബിലും ഡിജിറ്റല്‍ ക്യാമറയിലും ചിത്രീകരിച്ച സന്തോഷ് ആണ്ടിയുടെ 12 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 06.07.2017) ടാബിലും ഡിജിറ്റല്‍ ക്യാമറയിലും ചിത്രീകരിച്ച സന്തോഷ് ആണ്ടിയുടെ 12 ചലച്ചിത്രങ്ങള്‍ ജൂലൈ എട്ടിന് വൈകുന്നേരം പാലക്കുന്നില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബുഫെ സിനിമയും ഇന്‍സെപ്ഷന്‍ പിക്‌ചേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ' ഇമ്മിണി ബല്യദ് ' എന്ന പേരിലാണ് ഹ്രസ്വ ചലച്ചിത്ര പ്രദര്‍ശനം നടത്തുന്നത്.

കുഞ്ഞിരാമന്റെ മകള്‍, കണ്ണില്‍ കണ്ണില്‍ നോക്കി, പാവം പോലൊരു ഉണ്ണി, ചെഗുവേര, ലൈവ്, ഈശ്വരനാണെ സത്യം, എനിക്ക് ഭ്രാന്താണ് എന്നെ ചങ്ങലയ്ക്കിടൂ, ഒറ്റയ്ക്ക്, കിളികളും കളിവള്ളങ്ങളും, നാട്ടുകാരന്‍, സുയിപ്പ്, കുപ്പിയിലെ ഭൂതം തുടങ്ങി 12 ഹ്രസ്വ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. വൈകാരിക മുഹൂര്‍ത്തങ്ങളും വികാരങ്ങളും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളെല്ലാം മികച്ച സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നു.

ടാബിലും ഡിജിറ്റല്‍ ക്യാമറയിലും ചിത്രീകരിച്ച സന്തോഷ് ആണ്ടിയുടെ 12 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു


ചിത്രത്തില്‍ അഭിനയിച്ചവരെല്ലാം തൊഴിലാളികളും സാധാരണക്കാരുമാണെന്ന് ഇവര്‍ പറഞ്ഞു. ചിത്രത്തിന് മുതല്‍മുടക്ക് ഒന്നും തന്നെ ഇല്ല. അദ്ധ്വാനം മാത്രമാണ് ചിലവ്. പ്രദര്‍ശനത്തിനുള്ള ചിലവ് പാലക്കുന്നിലെ വ്യാപാരികള്‍ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. അരുണ്‍ കുമാര്‍ പനയാലാണ് ചിത്രസംയോജനവും ശബ്ദ മിശ്രണവും നടത്തിയത്.

ടാബിലും ഡിജിറ്റല്‍ ക്യാമറയിലും ചിത്രീകരിച്ച സന്തോഷ് ആണ്ടിയുടെ 12 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു

വിനയന്‍ പനയാല്‍, ഉമേഷ് ആറാട്ടുകടവ്, വിജയന്‍ കുന്നൂച്ചി, രാഗേഷ് ബാലകൃഷ്ണന്‍, ശ്രുതിന്‍ പള്ളാരം, സി കെ ശശി ആറാട്ടുകടവ്, സന്തോഷ് പാലക്കുന്ന്, അരുണ്‍ കുമാര്‍ പനയാല്‍, കേളന്‍ ജയന്‍, ഹര്‍ഷിത്, ഗോപാലന്‍ പൊടിപ്പള്ളം, ഓമന വിജയന്‍, സുചിത്ര പനയാല്‍, സ്‌നേഹ ശശി സി കെ, സൂര്യന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചത്. സാമൂഹിക -സാംസ്‌കാരിക രംഗത്തുള്ളവര്‍ ചലച്ചിത്ര പ്രദര്‍ശന വേദിയില്‍ സംബന്ധിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സംവിധായകന്‍ സന്തോഷ് ആണ്ടി, വിജയന്‍ കുന്നൂച്ചി, ശ്രുതിന്‍ പള്ളാരം, അരുണ്‍ കുമാര്‍ പനയാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Press meet, Palakunnu, Cinema, Tab, Digital camera, Santhosh Aandi's 12 films shoots by Tab and Digital camera is set to release.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia