'സാന്റാ മരിയ' ഫസ്റ്റ് ലുക് ടൈറ്റില്‍ പോസ്റ്റെര്‍ പുറത്തെത്തി; നായകനായി എത്തുന്നു ബാബു ആന്റണി
കൊച്ചി: (www.kasargodvartha.com 12.09.2021) ത്രില്ലെര്‍ ചിത്രം 'സാന്റാ മരിയ' ഫസ്റ്റ് ലുക് ടൈറ്റില്‍ പോസ്റ്റെര്‍ പുറത്തിറങ്ങി. ബാബു ആന്റണി നായകനായി എത്തുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിനു വിജയ് ആണ്. സംവിധായകനും തിരക്കഥാകൃത്തുമായ അമല്‍ കെ ജോബിയുടേതാണ് രചന.
ഒരു കയ്യില്‍ വീണയും മറുകയ്യില്‍ ചോര വാര്‍ന്ന ചുറ്റികയുമായി ഒരു സോഫയില്‍ ഇരിക്കുന്ന സാന്റാ ക്ലോസിനെ പോസ്റ്റെറില്‍ കാണാം. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബാബു ആന്റണി മലയാളത്തിലേക്ക് നായകനായി തിരിച്ചെത്തുന്നത്. ചിത്രത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലാവും ബാബു ആന്റണി എത്തുക.
കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി നവംബറില്‍ ചിത്രീകരണം ആരംഭിക്കും. ഡോണ്‍ ഗോഡ്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലീമോന്‍ ചിറ്റിലപ്പിള്ളിയാണ് നിര്‍മാണം. ഇര്‍ശാദ്, അലന്‍സിയര്‍, റോണി ഡേവിഡ് രാജ്, വിജയ് നെല്ലിസ്, മഞ്ജു പിള്ള, അമേയ മാത്യു, ശാലിന്‍ സോയ, ഇടവേള ബാബു, ശ്രീജ നായര്‍, സിനില്‍ സൈനുദ്ദീന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
Keywords: Kochi, News, Kerala, Top-Headlines, Actor, Cinema, Entertainment, 'Santa Maria' first look title poster released; Babu Antony arrives as the hero