New Movie | ഭയാനകവും ഉദ്വേഗഭരിതവുമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന സാമന്ത; ആകാംക്ഷ നിറച്ച് 'യശോദ' ടീസര്‍
ചെന്നൈ: (www.kasargodvartha.com) സാമന്ത പ്രധാന കഥാപാത്രമായി എത്തുന്ന യശോദ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. ഉണ്ണി മുകുന്ദനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വളരെയധികം ഭയാനകവും ഉദ്വേഗഭരിതവുമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന സാമന്തയുടെ യശോദ എന്ന കഥാപാത്രത്തെ ടീസറില്‍ കാണാം. ചിത്രത്തില്‍ സാമന്ത ഗര്‍ഭിണി കഥാപാത്രമായാണ് നടി എത്തുന്നതെന്നാണ് ടീസറില്‍ വ്യക്തമാകുന്നത്.
ആക്ഷന്‍ ത്രിലര്‍ വിഭാഗത്തില്‍പെട്ട ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍, ഉണ്ണി മുകുന്ദന്‍, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രതിഭാധനരായ ഹരി-ഹരീഷ് ജോഡി സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രം ശ്രീദേവി മൂവീസിന്റെ ബാനറില്‍ നിര്‍മിക്കുന്നത് ശിവലേങ്ക കൃഷ്ണ പ്രസാദ് ആണ്.
സംഗീതം: മണിശര്‍മ, സംഭാഷണങ്ങള്‍: പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി, വരികള്‍: ചന്ദ്രബോസ്, രാമജോഗയ്യ ശാസ്ത്രി, ക്രിയേറ്റീവ് ഡയറക്ടര്‍: ഹേമാംബര്‍ ജാസ്തി, ക്യാമറ: എം സുകുമാര്‍, കല: അശോക്, സംഘട്ടനം: വെങ്കട്ട്, എഡിറ്റര്‍: മാര്‍ത്താണ്ഡം. കെ വെങ്കിടേഷ്, ലൈന്‍ പ്രൊഡ്യൂസര്‍: വിദ്യ ശിവലെങ്ക, സഹനിര്‍മാതാവ്: ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി, പി ആര്‍ ഒ : ആതിര ദില്‍ജിത്ത്.
Keywords: Chennai, News, Top-Headlines, Cinema, Entertainment, Video, Samantha's new movie Yashoda teaser out.