'സലൂട്' ഒടിടി റിലീസ്; ദുല്‍ഖര്‍ സല്‍മാന്റെ സിനിമകളുമായി സഹകരിക്കില്ലെന്ന് തീയേറ്റര്‍ ഉടമകള്‍
Mar 15, 2022, 18:51 IST
കൊച്ചി: (www.kasargodvartha.com 15.03.2022) ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച 'സലൂട്' ഒടിടി റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാന്റെ സിനിമകളുമായി സഹകരിക്കില്ലെന്ന തീരുമാനവുമായി തീയേറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക് (FEUOK). ദുല്‍ഖര്‍ സല്‍മാനും അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിക്കും വിലക്ക് ഫിയോക് ഏര്‍പെടുത്തി. 'സലൂട്' തീയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ കരാര്‍ ഒപ്പിട്ടിരുന്നുവെന്ന് ഫിയോക് പറഞ്ഞു.
ജനുവരി 14ന് സലൂട് തീയേറ്ററില്‍ റിലീസ് ചെയ്യുമെന്ന് എഗ്രിമെന്റ് ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു. ഈ ധാരണ ലംഘിച്ചാണ് സിനിമ 18ന് ഒടിടിയില്‍ എത്തുന്നതെന്നും സംഘടന വ്യക്തമാക്കി. ദുല്‍ഖറിന്റെ ഇതരഭാഷ സിനിമകളുമായും സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചു. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേ ഫെയറര്‍ ഫിലിംസാണ് സലൂട് നിര്‍മിച്ചത്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Dulquer Salman, Theater, Theater owner, OTT, Release, 'Salute' OTT Release; Theater owners say they will not collaborate with Dulquer Salman's films.