city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്വര്‍ണ മുതലാളിയായി സലിം കുമാര്‍, താരത്തിന്റെ വേഷപ്പകര്‍ച്ച ഏറ്റെടുത്ത് ട്രോളന്മാരും! പുതിയ ചിത്രം 'ദൈവമേ കൈതൊഴാം കെ കുമാറാകണം' സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി, മെസിയുടെ വേഷത്തിലെ ഫുട്‌ബോള്‍ കളിയും മുറിക്കൈയന്‍ ഷര്‍ട്ടിട്ടുള്ള ഓട്ടവും ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വീഡിയോ കാണാം

തിരുവനന്തപുരം:(www.kasargodvartha.com 04/01/2018) സ്വര്‍ണ മുതലാളിയായി സലിം കുമാര്‍. താരത്തിന്റെ വേഷപ്പകര്‍ച്ച ഏറ്റെടുത്ത് ട്രോളന്മാരും! പുതിയ ചിത്രം 'ദൈവമേ കൈതൊഴാം കെ കുമാറാകണം' സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മെസിയുടെ വേഷത്തിലെ ഫുട്‌ബോളു കളിയും മുറിക്കൈയന്‍ ഷര്‍ട്ടിട്ടുള്ള ഓട്ടവും ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. കറുത്ത യഹൂദന്‍ എന്ന സിനിമക്ക് ശേഷം മലയാളികളെ ഞെട്ടിക്കാന്‍ ഒരുങ്ങി സലിം കുമാര്‍. കോമഡി വേഷങ്ങളില്‍ തിളങ്ങി പിന്നീട് ഗൗരവ വേഷങ്ങളും തനിക്ക് ചേരും എന്ന് തെളിയിച്ച് പ്രേക്ഷകരെ കരയിപ്പിച്ച് ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ നടന്‍ സംവിധാനം ചെയ്ത സിനിമ പോയ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഇടംനേടിയിരുന്നു.

ഇതിന് പിന്നാലം മുഴുനീള ഹാസ്യ ചിത്രവുമായി മലയാളികളെ വീണ്ടും ഞെട്ടിക്കാന്‍ ഒരുങ്ങിയിക്കയാണ് സലിം കുമാര്‍ എന്ന പ്രതിഭ. സലിം കുമാര്‍ സംവിധാനം ചെയ്യുന്ന 'ദൈവമേ കൈതൊഴാം കെ.കുമാറാകണം' ചിത്രത്തിന്റെ ട്രെയിലര്‍ കണ്ട മലയാളികക്ക് ഇതുവരെ ചിരിനിര്‍ത്താന്‍ സാധിച്ചിട്ടില്ല. കുടുംബഹാസ്യ ചിത്രമെന്ന വിധത്തില്‍ പുറത്തിറങ്ങുന്ന ചിത്രം ഇതിനോടകം തന്നെ സൈബര്‍ ലോകം ഏറ്റെടുത്തു.

സ്വര്‍ണ മുതലാളിയായി സലിം കുമാര്‍, താരത്തിന്റെ വേഷപ്പകര്‍ച്ച ഏറ്റെടുത്ത് ട്രോളന്മാരും! പുതിയ ചിത്രം 'ദൈവമേ കൈതൊഴാം കെ കുമാറാകണം' സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി, മെസിയുടെ വേഷത്തിലെ ഫുട്‌ബോള്‍ കളിയും മുറിക്കൈയന്‍ ഷര്‍ട്ടിട്ടുള്ള ഓട്ടവും ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വീഡിയോ കാണാം

ജയറാമും അനുശ്രീയുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി വരുന്നത്. ജയറാം അവതരിപ്പിക്കുന്ന കൃഷ്ണകുമാര്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യ നിര്‍മ്മലയായാണ് അനുശ്രീ എത്തുന്നത്. ഇവരെക്കൂടാതെ നെടുമുടി വേണു, ശ്രീനിവാസന്‍, ഹരീഷ് കണാരന്‍, ശിവജി ഗുരുവായൂര്‍, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, സമദ്, നോബി, സുബീഷ്, കോട്ടയം റഷീദ്, ഏലൂര്‍ ജോര്‍ജ്, സുരഭി, തെസ്‌നി ഖാന്‍, മോളി കണ്ണമാലി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രദീപ് കാവുന്തറയുടെ കഥയ്ക്ക് സലിംകുമാറാണ് തിരക്കഥയൊരുക്കിയത്. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് നാദിര്‍ഷയാണ് ഈണം നല്‍കിയിരിക്കുന്നത്. യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടൈന്മെന്റാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. സൈബര്‍ ലോകത്ത് ട്രോളുകള്‍ക്ക് വേണ്ടി ഏറ്റവും അധികം ഉപയോഗിക്കുന്നത് സലിം കുമാര്‍ കാഥാപാത്രങ്ങളെയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ട്രോളാശാന്‍ എന്നാണ് സൈബര്‍ ലോകത്ത് വിളിക്കുന്നതും.

ചിത്രത്തില്‍ കേരളത്തിലെ പ്രശസ്തനായ സ്വര്‍ണ്ണ മുതലാളിയെ അനുസ്മരിപ്പിക്കുന്ന വേഷപ്പകര്‍ച്ചയാണ് സലിംകുമാര്‍ നടത്തിയിരിക്കുന്നത്. ഈ രംഗങ്ങള്‍ കണ്ട് ത്രില്ലടിച്ചിരിക്കയാണ് ആരാധകര്‍. മുതലാളിയുടെ രക്തബാങ്കിന് വേണ്ടിയുള്ള ഓട്ടവും പരസ്യത്തില്‍ ഫുട്‌ബോളറായി കളിക്കുന്ന രംഗങ്ങളുമെല്ലാം ഉള്‍പ്പെടുത്തി ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്. ഈ രംഗങ്ങള്‍ തന്നെയാണ് സിനിമ കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നതും. ചുരങ്ങിയ സമയം കൊണ്ട് യുട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതാകാന്‍ ട്രെയിലറിന് സാധിച്ചു. ഇക്കാര്യം സലികുമാര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.

 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Top-Headlines, Video, Social-Media, Cinema, Entertainment, Salim kumar's new movie 'Daivame kaithozam k kumarakanam' trailer released

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia