city-gold-ad-for-blogger

മുസ്‌ലിംകള്‍ക്ക് ഈ നാട്ടില്‍ ജീവിക്കണ്ടേ? ജനം ടിവിയുടെ വിവാദവാര്‍ത്തയോട് പ്രതികരിച്ച് നടന്‍ സലീം കുമാര്‍

കൊച്ചി: (www.kasargodvartha.com 30.12.2018) കോളജില്‍ നടന്ന ആന്വല്‍ ഡേ പരിപാടിക്ക് വിദ്യാര്‍ത്ഥികള്‍ കറുത്ത ഡ്രസ് കോഡില്‍ എത്തിയ സംഭവത്തെ 'കേരളത്തില്‍ അല്‍ ഖ്വയ്ദ പിടിമുറുക്കുന്നു'വെന്ന് വാര്‍ത്ത നല്‍കിയ ജനം ടിവിയുടെ നടപടിയോട് പ്രതികരിച്ച് അന്നത്തെ പ്രോഗ്രാമിന് മുഖ്യാതിഥിയായി എത്തിയ നടന്‍ സലീം കുമാര്‍. മുസ്‌ലിംകള്‍ക്ക് ഈ നാട്ടില്‍ ജീവിക്കണ്ടേ എന്നായിരുന്നു സലീം കുമാറിന്റെ ചോദ്യം.

ജനം ടിവി എന്തുകൊണ്ടാണ് ഇതുപോലെ വളച്ചൊടിച്ച് വാര്‍ത്തകള്‍ നല്‍കുന്നതെന്ന് മനസിലാകുന്നില്ലെന്നും മുസ്‌ലിംകള്‍ക്ക് ഈ നാട്ടില്‍ ജീവിക്കണ്ടേയെന്നും അവര്‍ക്ക് ആഘോഷങ്ങളില്‍ പങ്കെടുക്കേണ്ടേയെന്നും സലീം കുമാര്‍ ചോദിച്ചു.

നല്ല രീതിയില്‍ കോളജ് നടത്തുന്നവരാണ് സിഎച്ച്എംഎം കോളജ് മാനേജ്‌മെന്റ് എന്നും സലീം കുമാര്‍ വ്യക്തമാക്കി. 2018 മാര്‍ച്ച് 14ന് കോളജില്‍ നടന്ന ആന്വല്‍ ഡേ പരിപാടിയില്‍ താന്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. സിഐഡി മൂസ എന്ന സിനിമയുടെ പ്രത്യേക തീമില്‍ രൂപം കൊടുത്ത പരിപാടി ആയതിനാല്‍ അതേ രൂപത്തില്‍ വസ്ത്രം ധരിച്ചാണ് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികളെല്ലാം എത്തിയത്. സിനിമയുടെ തീം ആയതിനാല്‍ അതേ രൂപത്തില്‍ വസ്ത്രം ധരിച്ചുവെന്നേയുള്ളുവെന്നും അന്ന് നടന്ന ആഘോഷ പരിപാടി മികച്ചതായിരുന്നെന്നും സലീം കുമാര്‍ പറഞ്ഞു.

മുസ്‌ലിംകള്‍ക്ക് ഈ നാട്ടില്‍ ജീവിക്കണ്ടേ? ജനം ടിവിയുടെ വിവാദവാര്‍ത്തയോട് പ്രതികരിച്ച് നടന്‍ സലീം കുമാര്‍

Keywords:  Kerala, Kochi, Top-Headlines, news, Actor, Cinema, BJP, Janam TV, Saleem Kumar against Janam TV on controversial news 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia