city-gold-ad-for-blogger

'മലര്‍' കാസര്‍കോട്ടേക്ക്; ആരാധകര്‍ ആവേശത്തില്‍

കാസര്‍കോട്: (www.kasargodvartha.com 25/06/2015) സൂപ്പര്‍ ഹിറ്റ് ചിത്രമായ 'പ്രേമ' ത്തില്‍ നിവിന്‍ പോളിക്കൊപ്പം മലര്‍ എന്ന നായികാ കാഥാപാത്രത്തെ അഭിനയിപ്പിച്ച് യുവാക്കള്‍ക്കിടയില്‍ ഹരമായി മാറിയ സായി പല്ലവി ഷൂട്ടിംഗിനായി കാസര്‍കോട്ടെത്തുന്നു. സാജിദ് യഹ് യയും റൗസ് ഖാനും ചേര്‍ന്നൊരുക്കുന്ന 'ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണ് കാസര്‍കോട്ട് മംഗളൂരുവിലുമായി നടക്കുക. ചിത്രീകരണം സെപ്റ്റംപറില്‍ നടക്കും.

ആസിഫ് അലിയാണ് ചിത്രത്തിലെ നായകന്‍. തന്റെ ആദ്യ കഥാപാത്രത്തെ തന്നെ ജനങ്ങള്‍ നെഞ്ചിലേറ്റിയതിന്റെ സന്തോഷത്തിലാണ് പഠനത്തിനായി ഇപ്പോള്‍ ജോര്‍ജ്ജിയയില്‍ കഴിയുന്ന സായി പല്ലവി. 'മലര്‍' തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മികച്ച സംഭവമാണ്' എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സായി പല്ലവി ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ലോകം കണ്ട അധോലോക നായകന്മാരിലൊരാളായ ദാവൂദ് ഇബ്രാഹിം എന്ന പേര് ഒരു പൊലീസ് ഉദ്യോഗസ്ഥന് കൊണ്ടു നടക്കാന്‍ പറ്റിയതല്ല. പോലീസ് ഇന്‍സ്‌പെക്ടറെങ്കിലും ആ ജോലിക്ക് ഒട്ടും യോഗ്യനല്ലാത്ത ഒരാളാണ് ആസിഫിന്റെ കഥാപാത്രം. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഗുണഗണങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും പൊലീസ് ഓഫീസറാവുകയാണ് അയാളുടെ ലക്ഷ്യം. അതിനുവേണ്ടിയുള്ള പരിശ്രമങ്ങളും തുടര്‍ന്നുണ്ടാവുന്ന രസകരമായ സംഭവങ്ങളുമാണ് ഈ കോമഡി ചിത്രത്തിന്റെ പ്രമേയം.

സൈജു കുറുപ്പ്, ബാലു വര്‍ഗീസ്, ബിനീഷ് കോടിയേരി തുടങ്ങിയവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ സായിയുടെ വേഷത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ആഡംസ് വേള്‍ഡിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സംവിധായകരായ യഹ് യയും റൗസ് ഖാനും ചേര്‍ന്നാണ്.

ബാംഗ്ലൂര്‍ ഡെയ്‌സ്, ആമേന്‍, തീവ്രം, ഫ്രൈ ഡേ, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചവരാണ് സിനിമയിലെ സംവിധായകര്‍.
'മലര്‍' കാസര്‍കോട്ടേക്ക്; ആരാധകര്‍ ആവേശത്തില്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia