സായി പല്ലവി അഭിനയം നിര്‍ത്തുന്നു; തുറന്നുപറച്ചിലുമായി നടി
May 25, 2019, 13:16 IST
ചെന്നൈ: (www.kasargodvartha.com 25.05.2019) സായി പല്ലവി 'പ്രേമം' എന്ന സിനിമയിലൂടെ മലയാളികകളുടെ മനസ്സ് കീഴടക്കിയ നടിയാണ്. ധനുഷിനോടൊത്ത് അഭിനയിച്ച മാരി 2വിലെ റൗഡി ബേബി എന്ന ഹിറ്റ് ഗാനത്തിലൂടെ ഒരു നല്ല നര്‍ത്തകി കൂടിയാണെന്ന് തെളിയിച്ചതുമാണ്.
എന്നാല്‍ താന്‍ നല്ല നടിയല്ലെന്നും മെഡിസിനിലേക്ക് തന്നെ തിരിച്ചു പോവുകയുമാണെന്ന തീരുമാനം എടുക്കാനുണ്ടായ സാഹചര്യം നടി തുറന്നു പറഞ്ഞു. ഏറ്റവും പുതിയ ചിത്രമായ സൂര്യ നായകനായെത്തുന്ന എന്‍ജികെയിലെ നായികയായി എത്തിയത് സായി പല്ലവി ആയിരുന്നു. സെല്‍വരാഘവനാണ് ചിത്രത്തിന്റെ സംവിധായകന്‍.
'ഒരു സീന്‍ ചിത്രീകരിക്കുന്നതിനിടെ എന്റെ അഭിനയം സെല്‍വരാഘവന് ഇഷ്ടമാകുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് ഷൂട്ടിംഗ് അടുത്ത ദിവസത്തേക്ക് മാറ്റി വച്ചു. ഞാന്‍ വീട്ടില്‍ ചെന്ന് അമ്മയോട് പറഞ്ഞു, ഞാന്‍ മെഡിസിനിലേക്ക് തിരികെ പോകുവാണ്, ഞാന്‍ നല്ല നടിയല്ല. ആ ദിവസം മുഴുവന്‍ ഞാന്‍ കരയുകയായിരുന്നു. ഭാഗ്യത്തിന് അടുത്ത ദിവസം എന്റെ പ്രകടനം അദ്ദേഹത്തിന് ഇഷ്ടമായി.' എന്നായിരുന്നു സായി പല്ലവി ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്.
'തന്റെ പ്രകടനവും സെല്‍വരാഘവന് ഇഷ്ടപ്പെട്ടില്ലെന്നും റീടേക്കുകള്‍ എടുക്കേണ്ടി വന്നെന്നും സൂര്യയും പറഞ്ഞു. സൂര്യ പറഞ്ഞത് കേട്ടതോടെ എനിക്ക് അല്പം ആശ്വാസമായി' എന്നും സായി പല്ലവി കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sai pallavi reveals her experience, Chennai, news, National, Top-Headlines, Cinema, Entertainment, Interview