RRR Release | രാജമൗലവി ഒരുക്കിയ 'ആര്‍ആര്‍ആര്‍' ഒടിടി റിലീസിനൊരുങ്ങുന്നു; തീയതി പ്രഖ്യാപിച്ചു
May 12, 2022, 13:34 IST
ചെന്നൈ: (www.kasargodvartha.com) രാജമൗലവിയുടെ സംവിധാനത്തില്‍ ഒരുക്കിയ 'ആര്‍ആര്‍ആര്‍' ഒടിടി റിലീസിനൊരുങ്ങുന്നു. രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. മെയ് 20ന് സീ 5 ല്‍ ആര്‍ആര്‍ആറിന്റെ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം പതിപ്പും നെറ്റ്ഫ്ലിക്സില്‍ ഹിന്ദി പതിപ്പും പുറത്തിറങ്ങും. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇന്‍ഡ്യന്‍ സിനമാ ചരിത്രത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ് ആര്‍ആര്‍ആര്‍. ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് 'രൗദ്രം രണം രുധിരം' എന്ന ആര്‍ആര്‍ആര്‍.
ഇന്‍ഡ്യന്‍ സിനമാ ചരിത്രത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ് ആര്‍ആര്‍ആര്‍. ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് 'രൗദ്രം രണം രുധിരം' എന്ന ആര്‍ആര്‍ആര്‍.
1920ല്‍ ജീവിച്ചിരുന്ന സ്വാതന്ത്ര്യ സമരസേനാനികളായ കോമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരുടെ ജീവിതകഥയാണ് ആര്‍ആര്‍ആര്‍. ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവര്‍ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ആര്‍ആര്‍ആറില്‍ അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, അലിസണ്‍ ഡൂഡി, ഒലിവിയ മോറിസ്, റേയ് സ്റ്റീവെന്‍സണ്‍ എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
Keywords: Chennai, News, National, Top-Headlines, Cinema, Entertainment, RRR, OTT, Date, Announced, RRR OTT release date announced.
Keywords: Chennai, News, National, Top-Headlines, Cinema, Entertainment, RRR, OTT, Date, Announced, RRR OTT release date announced.