Kantara | ഇന്‍ഡ്യന്‍ സിനിമയിലെ തന്നെ അത്ഭുത വിജയമായി മാറിയ 'കാന്താര'യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം
ഹൈദരാബാദ്: (www.kasargodvartha.com) ഇന്‍ഡ്യന്‍ സിനിമയിലെ തന്നെ അത്ഭുത വിജയമായി മാറിയ 'കാന്താര'യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം. റിഷഭ് ഷെട്ടി രചനയും സംവിധാനവും ഒപ്പം നായക കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രത്തിന്റെ കന്നഡ പതിപ്പ് മാത്രമാണ് ആദ്യം പുറത്തിറങ്ങിയത്. തുടര്‍ന്ന് മലയാളമുള്‍പെടെ മൊഴിമാറ്റ പതിപ്പുകളെല്ലാം വന്‍ വിജയം 'കാന്താര' സ്വന്തമാക്കി.
ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം എത്തുകയെന്നും നവംബര്‍ 24 ആവും റിലീസ് തീയതിയെന്നും സമൂഹമാധ്യമങ്ങളില്‍ നേരത്തെ റിപോര്‍ടുകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, പ്രചരിച്ച റിപോര്‍ടുകള്‍ ശരിവച്ചുകൊണ്ട് കാന്താരയുടെ സ്ട്രീമിംഗ് തീയതി അവര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. ചിത്രം നവംബര്‍ 24 വ്യാഴാഴ്ച സ്ട്രീമിംഗ് ആരംഭിക്കും.
ഒക്ടോബര്‍ 20 ന് 121 തിയറ്ററുകളിലാണ് കേരളത്തില്‍ കാന്താര മലയാളം പതിപ്പ് എത്തിയത്. ആഗോള ബോക്‌സ് ഓഫീസില്‍ 400 കോടി ക്ലബില്‍ ഇടംപിടിച്ച ചിത്രം കേരളത്തില്‍ നിന്നു മാത്രം 19 കോടി നേടിയിരുന്നു. ആദ്യ ദിനങ്ങളില്‍ തന്നെ മികച്ച മൌത് പബ്ലിസിറ്റി നേടിയതോടെ ആ സമയത്തുള്ള പല മലയാള ചിത്രങ്ങളേക്കാള്‍ പ്രേക്ഷകരുണ്ടായിരുന്നു ഈ കന്നഡ മൊഴിമാറ്റ ചിത്രത്തിന്.