city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'കുറുപ്പ്' തിയേറ്ററുകളില്‍ തന്നെ; റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: (www.kasargodvartha.com 23.10.2021) ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന പുതിയ ചിത്രം 'കുറുപ്പ്' തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യും. നവംബര്‍ 12ന്  ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രമാണ് തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കാനെത്തുന്നത്. മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധൂലിപാലയാണ് ചിത്രത്തിലെ നായിക.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് 'കുറുപ്പ്' റിലീസ് ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെ ദുല്‍ഖറാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. കൂട്ടില്‍ നിന്നും കുറുപ്പ് പുറത്ത് വരികയാണെന്നും തിയേറ്ററുകളിലേക്കാണ് ആ വരവെന്നും താരം കുറിച്ചു. ചിത്രത്തിന്റെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍കുകളും ഒരുപാട് കാലം നീണ്ടുനിന്നെന്നും നിങ്ങളുടെ പിന്തുണയും നിരന്തരമായ ആവശ്യങ്ങളും കൊണ്ടുമാത്രമാണ് കുറുപ്പ് തിയേറ്ററുകളിലേക്കത്തുന്നതെന്നും താരം പറഞ്ഞു.

'കുറുപ്പ്' തിയേറ്ററുകളില്‍ തന്നെ; റിലീസ് തീയതി പ്രഖ്യാപിച്ചു

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീനാഥ് രാജേന്ദ്രനാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മാണം. ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. 

നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

Keywords: Kochi, News, Kerala, Cinema, Entertainment, Top-Headlines, Actor, Dulquer Salmaan, Releasing date of new movie 'Kurup' announced

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia