city-gold-ad-for-blogger

New Movie | വേള്‍ഡ് കപ് മത്സരത്തില്‍ ആര്‍ത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കി 'കാക്കിപ്പട' റിലീസ് പ്രഖ്യാപനം; ചിത്രം തീയേറ്ററുകളിലേക്ക്

ദോഹ: (www.kasargodvartha.com) ഖത്വര്‍ വേള്‍ഡ് കപ് മത്സരത്തില്‍ ആര്‍ത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കി 'കാക്കിപ്പട' റിലീസ് പ്രഖ്യാപിച്ചു. ക്രിസ്തുമസ് റിലീസ് ആയി ഡിസംബര്‍ 23ന് ചിത്രം തീയേറ്ററുകളിലെത്തും. ഖത്വറിലെ അല്‍ ബായ്ത് സ്റ്റേഡിയത്തില്‍ നടന്ന ഇന്‍ഗ്ലന്‍ഡ്-ഫ്രാന്‍സ് ക്വാര്‍ടര്‍ ഫൈനല്‍ മത്സരത്തിനിടെയാണ് കാക്കിപ്പടയുടെ ക്രിസ്തുമസ് റിലീസ് പ്രഖ്യാപന ഫ്‌ലെക്‌സുകളുമായി അണിയറ പ്രവര്‍ത്തകര്‍ എത്തിയത്. ഷെജി വെലിയകത്ത് നിര്‍മിക്കുന്ന ചിത്രം, ഷെബി ചൗഘട്ട് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. 

നിരഞ്ജ് മണിയന്‍ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധ്യാ ആന്‍, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക്(രാഷസന്‍ ഫെയിം), സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ദീപു കരുണാകരന്‍, ഷിബുലാബാന്‍, മാലാ പാര്‍വ്വതി എന്നിവരെ കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

New Movie | വേള്‍ഡ് കപ് മത്സരത്തില്‍ ആര്‍ത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കി 'കാക്കിപ്പട' റിലീസ് പ്രഖ്യാപനം; ചിത്രം തീയേറ്ററുകളിലേക്ക്

Keywords: Qatar, news, Doha, Top-Headlines, Gulf, World, Cinema, Entertainment, Release of new movie Kakkipada announced.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia