New Movie | 'ലോകത്തിലെ ഒരോ മനുഷ്യനും ഒരു മുഖംമൂടി ഉണ്ട്, ഇത് തുറന്ന് കാണിക്കലാണ് ഈ ചിത്രം'; ബിഗ് ബോസ് ഫെയിം രമ്യ പണിക്കരുടെ 'ചോരന്' പ്രദര്‍ശനത്തിനെത്തുന്നു
കൊച്ചി: (www.kasargodvartha.com) ബിഗ് ബോസ് ഫെയിം രമ്യ പണിക്കര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന 'ചോരന്' ഓണക്കാലത്ത് പ്രദര്‍ശനത്തിനെത്തുന്നു. സാന്റോ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രവീണ്‍ റാണയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലോകത്തിലെ ഒരോമനുഷ്യനും ഒരു മുഖംമൂടി ഉണ്ടെന്നും ഇത് തുറന്ന് കാണിക്കലാണ് ഈ ചിത്രമെന്നും സംവിധായകന് സന്റോ അന്തിക്കാട് പറഞ്ഞു.
അങ്കമാലി ഡയറീസ്' ഫെയിം സിനോജ് വര്‍ഗീസ്, വിനീത് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. റാണാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ പ്രജിത് കെ എം നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ബാബു നിര്‍വഹിക്കുന്നു. അതേസമയം രാത്രികളില്‍ മാത്രം തുടര്‍ചയായി ചിത്രീകരിച്ച് പൂര്‍ത്തിയാക്കിയ സിനിമയാണ് 'ചോരന്'. ഇന്‍ഡ്യയില്‍ത്തന്നെ ആദ്യമായിരിക്കും ഉടനീളം രാത്രി മാത്രം ചിത്രീകരിച്ച സിനിമയാണിത്.
സ്റ്റാന്‍ലി ആന്റണി കഥ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തില്‍ ഫോര്‍ മ്യൂസിക് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. പകരുന്നു. എഡിറ്റര്‍-മെന്റോസ് ആന്റണി, പ്രൊഡക്ഷന്‍ കണ്ട്രോളര്-നിജില്‍ ദിവാകരന്, പ്രോജക്റ്റ് ഡിസൈനര്‍-സുനില്‍ മേനോന്, കല-കിഷോര്‍ കുമാര്‍, മേക്കപ്പ്-റോണി വെള്ളത്തൂവല്‍, വസ്ത്രാലങ്കാരം-ബുസി ബേബി ജോണ്‍, സ്റ്റില്‍സ്-സാലു പേയാട്, പരസ്യകല-എസ് കെ ഡി കണ്ണന്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-എല്‍സണ്‍ എല്‍ദോസ്, അസോസിയേറ്റ് ഡയറക്ടര്‍-യദു കൃഷ്ണന് കാവനാട്, കോറിയോഗ്രാഫി-ബവില്‍ മുംബൈ, അയ്യപ്പദാസ്, അസിസ്റ്റന്റ് ഡയറക്ടര്‍- യൂമല്സ്, പി ആര് ഒ-എ എസ് ദിനേശ്.
Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Release date of Remya Panicker starrer film Choran.







