New Movie | 'പുഴ മുതല്‍ പുഴ വരെ' തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യപിച്ചു
കൊച്ചി: (www.kasargodvartha.com ) ഏറ്റവും പുതിയ ചിത്രം '1921: പുഴ മുതല്‍ പുഴ വരെ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം മാര്‍ച് മൂന്നിന് തീയേറ്ററുകളിലെത്തും. സംവിധായകന്‍ രാമസിംഹന്‍ അബൂബകര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
'കാന്താര'യും 'മാളികപ്പുറവും' ഏറ്റെടുത്തതുപോലെ പ്രേക്ഷകര്‍ ഈ സിനിമയും ഏറ്റെടുക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും രാമസിംഹന്‍ പറയുന്നു.'മമ ധര്‍മ'യെന്ന ബാനറിലൂടെ ക്രൗഡ് ഫന്‍ഡിംഗ് വഴിയാണ് രാമസിംഹന്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തുന്നത് തലൈവാസല്‍ വിജയ് ആണ്.
ജോയ് മാത്യുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് എ സര്‍ടിഫികറ്റ് ആണ് ലഭിച്ചിരിക്കുന്നത്.
Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Release date of 'Puzha Muthal Puzha Vare' announced.