city-gold-ad-for-blogger

സോനം കപൂറിന്റെ വിവാഹ സല്‍ക്കാരം ആഘോഷമാക്കി ബോളിവുഡ്, അടിച്ചു പൂസായി റണ്‍വീര്‍, വീഡിയോ കാണാം

മുംബൈ:(www.kasargodvartha.com 11/05/2018) ബോളിവബഡ് ഏറെ ആഘോഷമാക്കിയ വിവാഹമാണ് സോനം കപൂറിന്റെത്. ഇപ്പോഴും വിവാഹ ചടങ്ങിന്റെ ആഘോഷ തിമിര്‍പ്പിലാണു ബോളിവുഡ്. വിവാഹ ശേഷം നടന്ന റിസപ്ഷന്‍ പ്രമുഖ താരങ്ങളുടെ സംഗമമായിരുന്നു. ബോളിവുഡിലെ മിന്‍നിര താരങ്ങളെല്ലാം തന്നെ സല്‍ക്കാരത്തിന് എത്തുകയും ചടങ്ങ് ഗംഭീരമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സോനത്തിന്റ വിവാഹ റിസപ്ഷനില്‍ മദ്യപിച്ച് ലക്കുകെട്ട് ആഘോഷിക്കുന്ന രണ്‍വീറിന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

രണ്‍വീര്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. മിക്ക താരങ്ങളും രാത്രി രണ്ട് മണിയോടെ തിരികെ പോയിരുന്നു. എന്നാല്‍ റണ്‍ബീര്‍ പുലര്‍ച്ചെ മൂന്നു മണിക്ക് അര്‍ജുന്‍ കപൂറിനൊപ്പം ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തുകയാണുണ്ടായത്. അടിച്ച് പൂസായി സ്റ്റപ്പില്‍ ചുരുണ്ട് കൂടിയിരിക്കുന്ന രണ്‍വീറിന്റെ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു.ഇതിനു പിന്നാലെയാണ് ആഘോഷത്തിമിര്‍പ്പില്‍ രണ്‍ബാര്‍ മറ്റൊരു താരത്തെ എടുത്തുയര്‍ത്തുന്നതും എല്ലാവരം തിരിച്ച് പോയപ്പൊഴും പോകാതെ പുലര്‍ച്ചെ അര്‍ജുനോടൊപ്പം ലൈവില്‍ വന്നിരിക്കുന്നത്.

സോനം കപൂറിന്റെ വിവാഹ സല്‍ക്കാരം ആഘോഷമാക്കി ബോളിവുഡ്, അടിച്ചു പൂസായി റണ്‍വീര്‍, വീഡിയോ കാണാം

റണ്‍ബീറിന്റെ വീഡിയോ വൈറലായതോടെ ട്രോളര്‍മാര്‍ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. മദ്യപിച്ച ലെക്കുകെട്ട് രണ്‍ബീര്‍ ചിത്രങ്ങള്‍ വച്ചാണ് ഇപ്പോള്‍ അവരുടെ ആഘോഷം. മദ്യലഹരിയിലുള്ള രണ്‍ബീര്‍ ചിത്രങ്ങള്‍ പലപ്പോഴായി പുറത്തു വന്നിട്ടുണ്ടെങ്കിലും ഇതു കുറച്ച് ഓവറായി എന്നാണു ചിത്രം കണ്ട് ആരാധകരുടെ അഭിപ്രയം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Top-Headlines, Video, Cinema, Entertainment, Ranveer in Sonam Kapoor wedding 




Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia