city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Controversy | കാസര്‍കോട് കേന്ദ്രീകരിച്ച് പല മലയാള സിനിമകളും ചിത്രീകരിക്കുന്നത് മയക്കുമരുന്ന് മോഹിച്ചിട്ടാണോ? നിർമാതാവ് രഞ്ജിത്തിന്റെ പരാമർശത്തിനെതിരെ വിമർശനം കടുക്കുന്നു; പ്രതിഷേധം ശക്തമായി ഉയർത്തി സിനിമാ പ്രവർത്തകരും; നെറ്റിൻസൻസും രംഗത്ത്

കാസർകോട്: (www.kasargodvartha.com) കാസര്‍കോട് കേന്ദ്രീകരിച്ച് പല മലയാള സിനിമകളും ചിത്രീകരിക്കുന്നത് മയക്കുമരുന്നിന്റെ ലഭ്യതയുള്ളത് കൊണ്ടാണെന്ന സിനിമാ നിർമാതാവ് രഞ്ജിത്തിന്റെ പരാമർശത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം കടുക്കുന്നു. താരങ്ങളും സംവിധായകരും അടക്കം സിനിമാ മേഖലകളിൽ നിന്ന് തന്നെ അനവധി പേർ രഞ്ജിത്തിനെതിരെ രംഗത്തെത്തി. സാമൂഹ്യ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്.

Controversy | കാസര്‍കോട് കേന്ദ്രീകരിച്ച് പല മലയാള സിനിമകളും ചിത്രീകരിക്കുന്നത് മയക്കുമരുന്ന് മോഹിച്ചിട്ടാണോ? നിർമാതാവ് രഞ്ജിത്തിന്റെ പരാമർശത്തിനെതിരെ വിമർശനം കടുക്കുന്നു; പ്രതിഷേധം ശക്തമായി ഉയർത്തി സിനിമാ പ്രവർത്തകരും; നെറ്റിൻസൻസും രംഗത്ത്

നിരവധി സിനിമകൾ ഇപ്പോൾ കാസര്‍കോടാണ്‌ ചിത്രീകരിക്കുന്നതെന്നും മംഗലാപുരത്ത് നിന്നും മയക്കുമരുന്ന് വരാൻ എളുപ്പമാണെന്നുമായിരുന്നു എം രഞ്ജിത്തിന്റെ പ്രസ്താവന. ഇപ്പോൾ ഷൂടിംഗ് ലൊകേഷൻ പോലും അങ്ങോട്ട് മാറി തുടങ്ങി. ഇത് കാസർകോടിന്റെ കുഴപ്പമല്ല എന്നും ഒരു യൂട്യൂബ് അഭിമുഖത്തിൽ രഞ്ജിത്ത് പറഞ്ഞിരുന്നു. എന്നാൽ, രഞ്ജിത്തിന്റെ വാക്കുകൾക്കെതിരെ കൂടുതൽ പേർ രംഗത്തുവരുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാവുന്നത്.

Controversy | കാസര്‍കോട് കേന്ദ്രീകരിച്ച് പല മലയാള സിനിമകളും ചിത്രീകരിക്കുന്നത് മയക്കുമരുന്ന് മോഹിച്ചിട്ടാണോ? നിർമാതാവ് രഞ്ജിത്തിന്റെ പരാമർശത്തിനെതിരെ വിമർശനം കടുക്കുന്നു; പ്രതിഷേധം ശക്തമായി ഉയർത്തി സിനിമാ പ്രവർത്തകരും; നെറ്റിൻസൻസും രംഗത്ത്

'പിറവിയിൽ' തുടങ്ങി 'മദനോത്സവം' വരെയെത്തിനിൽക്കുന്ന സിനിമകളുടെ ജന്മനാടായ കാസർകോടേയ്ക്ക് സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ലെന്നും ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടാണെന്നും മദനോത്സവം’ സിനിമയുടെ സംവിധായകൻ സുധീഷ് ഗോപിനാഥ് ഫേസ്ബുകിൽ കുറിച്ചു. തന്റെ സിനിമ ഷൂട് ചെയ്യുന്ന വേളയിൽ കാസർകോട്ടെ വീടുകളിൽ താമസിച്ചാണ് സിനിമ എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1989ൽ പിറവി, 1995 ൽ ബോംബെ, 2000 മധുരനോമ്പരക്കാറ്റ്‌, 2017ൽ തൊണ്ടിമുതൽ, 2021 ൽ തിങ്കളാഴ്ച നിശ്ചയം, 2022 ൽ എന്നാ താൻ കേസ് കൊട്, 2023 ൽ ഞാൻ സംവിധാനം ചെയ്ത മദനോത്സവം തുടങ്ങിയ സിനിമകൾ. രേഖ, അനുരാഗ് എൻജിനീയറിംഗ് പോലെ ശ്രദ്ധേയമായ മറ്റുപല മൂവികൾ. ഇപ്പോൾ നിർമാണത്തിലിരിക്കുന്ന ഒരു പാട് സിനിമകൾ. പയ്യന്നൂർ, കാസർകോട് പ്രദേശത്തു സിനിമ വസന്തമാണിപ്പോഴെന്നും സുധീഷ് ഗോപിനാഥ് പറഞ്ഞു. കാസർകോട്ടെ നന്മയുള്ള മനുഷ്യർ ഉള്ളതു കൊണ്ടാണു താമസിക്കാൻ വീട്‌ വിട്ടു തന്നത്‌. മറ്റു രീതിയിലുള്ള പ്രചാരണങ്ങൾ തികച്ചും അവാസ്തവവും ഈ നാടിലെ സാധാരണക്കാരെയും സിനിമ പ്രവർത്തകരെയും അപമാനിക്കൽ കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നടനും സംവിധായകനുമായ രാജേഷ് മാധവനും രഞ്ജിത്തിനെ വിമർശിച്ചു. 'എണ്ണപ്പെട്ട കാസർകോടൻ സിനിമകളെ വന്നിട്ടുള്ളൂ, ഞങ്ങൾ കുറച്ച് ആളുകളെ ഇവിടെയുള്ളൂ. വസ്തുതകൾ ഉണ്ടെങ്കിൽ അത് പറഞ്ഞു കൊണ്ട് അദ്ദേഹം മുന്നിലേക്ക് വരട്ടെ, അല്ലെങ്കിൽ പറഞ്ഞതിൽ തെറ്റ് ഉണ്ട് എന്ന് സമ്മതിക്കട്ടെ. ഞങ്ങൾക്ക് ഈ കാര്യത്തിൽ ശക്തമായ പ്രതിഷേധമുണ്ട്', അദ്ദേഹം വ്യക്തമാക്കി.

കണ്ണൂര്‍ താമസിക്കുന്ന ഒരാള്‍ ലഹരി ഉപയോഗത്തിനുവേണ്ടി കാസര്‍കോട് നിന്ന് സിനിമ പിടിക്കേണ്ട കാര്യമില്ലെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ രതീഷ് ബാലകൃഷ്ണ പ്രതികരിച്ചു. ചാക്കോച്ചനെ വെച്ച് ഞാൻ ചെയ്ത സിനിമ കാസർകോടാണ് ഷൂട് ചെയ്തത്. അങ്ങനെ ചെയ്താൽ ചാക്കോച്ചന്റെ ഉദ്ദേശം ലഹരി ഉപയോഗമാണെന്ന് പറഞ്ഞാൽ കടന്നകയ്യാണ്'- അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.

നെറ്റിസൻസും കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. 'മയക്കുമരുന്ന്, മോഹിച്ചിട്ടാണോ സംവിധായകൻ അരവിന്ദൻ കുമ്മാട്ടിയുടെ ലൊകേഷനു വേണ്ടി കാസർകോ‍‍ട് എത്തിയത്...?, അതും ജില്ലാ രൂപീകരണം പോലും നടക്കാത്ത 1979ല്‍', എന്നായിരുന്നു ഒരു ഉപയോക്താവിന്റെ ചോദ്യം. 1995 ൽ പുറത്തിറങ്ങിയ

മണിരത്നത്തിന്‍റെ തമിഴ് സിനിമ ബോംബെയിലെ ഉയിരേ ഉയിരെയെന്ന ഗാനം കണ്ടാല്‍ മാത്രം മതി കാസർകോടിന്റെ മഹത്വം അറിയാനെന്നും മറ്റൊരു ഉപയോക്താവ് കുറിച്ചു. അടുത്തകാലത്തായി നിരവധി സിനിമകളാണ് കാസർകോട് കേന്ദ്രമായി ചിത്രീകരിച്ചത്. അതിൽ മിക്ക ചിത്രങ്ങളും വൻ വിജയമാവുകയും ചെയ്തു. സിനിമാ പ്രേമികളുടെ ഇഷ്ട ലോകേഷനായി കാസർകോട് മാറുന്നതിനിടെയാണ് രഞ്ജിത്തിന്റെ വിവാദ പരാമർശം വന്നത്.

Keywords: News, Kasaragod, Kerala, Controversy, Cinema, Renjith, Social Media, Kannur, Ranjith's remarks heavily criticized.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia