Shamshera First Look | രണ്‍ബീര്‍ കപൂര്‍ നായകനായി എത്തുന്ന 'ഷംഷേറ' റിലീസിനൊരുങ്ങുന്നു; ഫസ്റ്റ് ലുക് പുറത്തിറക്കി
മുംബൈ: (www.kasargodvartha.com) രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന 'ഷംഷേറ' എന്ന ചിത്രത്തിന്റെ റിലീസ് അറിയിച്ച് ഫസ്റ്റ് ലുക് ഔദ്യോഗികമായി പുറത്തുവിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക് അടുത്തിടെ ഓണ്‍ലൈനില്‍ ലീകായിരുന്നു. കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് രണ്‍ബിര്‍ കപൂര്‍ അഭിനയിക്കുന്നത്.
അച്ഛനായ 'ഷംഷേറ'യായും മകന്‍ 'ബല്ലി'യുമായിട്ടാണ് ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ എത്തുക. ബ്രീടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായി പോരാടുന്നവരുടെ കഥയാണ് 'ഷംഷേറ' പറയുന്നത്. ജൂലൈ 22നാണ് ചിത്രം റിലീസ് ചെയ്യുക. ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മിക്കുന്നത്.
ആലിയ ഭട്ട് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 'ഇഷ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ അഭിനയിക്കുന്നത്. യാഷ് രാജ് ഫിലിംസിന്റെ തന്നെയാണ് ബാനര്‍. സഞ്ജയ് ദത്താണ് ചിത്രത്തിലെ വില്ലന്‍. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.
Introducing Shamshera – the fierce warrior & the saviour of his tribe. Experience it in @IMAX in Hindi, Tamil & Telugu. Celebrate #Shamshera with #YRF50 only at a theatre near you on 22nd July. pic.twitter.com/QUzDQVckPv
— Yash Raj Films (@yrf) June 20, 2022
Keywords: Mumbai, news, National, Top-Headlines, Actor, Cinema, Entertainment, Ranbir Kapoor starrer Shamshera's first look out.