Brahmastra Release | തീയേറ്ററുകളില്‍ വന്‍ വിജയം സ്വന്തമാക്കിയ രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് ചിത്രം 'ബ്രഹ്മാസ്ത്ര' ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു
മുംബൈ: (www.kasargodvartha.com) തീയേറ്ററുകളില്‍ വന്‍ വിജയം സ്വന്തമാക്കിയ രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് ഒന്നിച്ചെത്തിയ ചിത്രം 'ബ്രഹ്മാസ്ത്ര' ഒടിടി സ്ട്രീമിങ്ങിനൊരുങ്ങുന്നു. സെപ്റ്റംബര്‍ ഒമ്പതിന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ അയാന് മുഖര്‍ജി സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായിരുന്നു. 25 ദിവസം കൊണ്ട് 425 കോടിയായിരുന്നു ചിത്രം നേടിയത്.
ഇപ്പോഴിതാ, നവംബര്‍ നാലിന് 'ബ്രഹ്മാസ്ത്ര' ഹോട്സ്റ്റാറിലെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഫാന്റസി ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. വിവാദങ്ങളുടെ അകമ്പടിയോടെയാണ് ബ്രഹ്മാസ്ത്ര തിയറ്ററുകളില്‍ എത്തിയത്.
ചിത്രത്തിനെതിരെ ബഹിഷ്കരണാഹ്വാനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും പ്രദര്‍ശനത്തിനെത്തിയ സിനിമയെ ബാധിച്ചിരുന്നില്ല. അയാന് മുഖര്‍ജി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാം രണ്ടാംഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.
Keywords: Mumbai, News, National, Top-Headlines, Cinema, Entertainment, Ranbir Kapoor-Alia Bhatt's Brahmastra to release on OTT.







