രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'കീട'ത്തിന്റെ ടീസര്‍ പുറത്തിറക്കി
Apr 2, 2022, 18:46 IST
കൊച്ചി: (www.kasargodvartha.com 04.03.2022) രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'കീടം' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനിവാസനും വിജയ് ബാബുവും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 'കീട'ത്തിന്റെ രചനയും സംവിധായകന്റേത് തന്നെയാണ്.
രഞ്ജിത് ശേഖര്‍ നായര്‍, മണികണ്ഠന്‍ പട്ടാമ്പി, ആനന്ദ് മന്‍മഥന്‍, മഹേഷ് എം നായര്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റ് ബാനറില്‍ സുജിത്ത് വാരിയര്‍, ലിജോ ജോസഫ്, രഞ്ജന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. വിനീത് വേണു, ജോം ജോയ്, ഷിന്റോ കെ എസ് എന്നിവര്‍ സഹനിര്‍മാതാക്കളാവുന്ന ചിത്രത്തിന്റെ എക്‌സിക്യൂടീവ് പ്രൊഡ്യൂസര്‍ പ്രണവ് പി പിള്ളയാണ്.
ഛായാഗ്രഹണം രാകേഷ് ധരന്‍, സംഗീതം സിദ്ധാര്‍ഥ പ്രദീപ്, എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപര്‍വൈസര്‍ അപ്പു എന്‍ ഭട്ടതിരി, പ്രൊഡക്ഷന്‍ ഡിസൈന്‍ പ്രതാപ് രവീന്ദ്രന്‍, സൗന്‍ഡ് മിക്‌സ് വിഷ്ണു പി സി, സൗന്‍ഡ് ഡിസൈന്‍ സന്ദീപ് കുരിശേരി, വരികള്‍ വിനായക് ശശികുമാര്‍, കളറിസ്റ്റ് ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ജെ പി മണക്കാട്, കലാസംവിധാനം സതീഷ് നെല്ലായ, വസ്ത്രാലങ്കാരം മെര്‍ലിന്‍, മേകപ് രതീഷ് പുല്‍പള്ളി, സ്റ്റന്‍ഡ്‌സ് ഡെയ്ഞ്ചര്‍ മണി, അസോസിയേറ്റ് ഡയറക്ടേഴ്‌സ് ബെല്‍രാജ് കളരിക്കല്‍, ശ്രീകാന്ത് മോഹന്‍, ടൈറ്റില്‍ കാലിഗ്രഫി സുജിത് പണിക്കാം, ഡിസൈന്‍ മമ്മിജോ, പ്രോമോ സ്റ്റില്‍സ് സെറീന്‍ ബാബു.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Video, Rajisha Vijayan's new movie Keedam teaser released.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Video, Rajisha Vijayan's new movie Keedam teaser released.