രവി തേജയുടെ നായികയായി രജിഷ വിജയന്‍ തെലുങ്ക് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു
Jul 19, 2021, 17:23 IST
ചെന്നൈ: (www.kasargodvartha.com 19.07.2021) ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് രജിഷ വിജയന്‍. ഇപ്പോഴിതാ രവി തേജയുടെ നായികയായി രജിഷ വിജയന്‍ തെലുങ്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. 'രാമറാവു ഓണ്‍ ഡ്യൂടി' എന്ന ചിത്രത്തിലൂടെയാണ് താരം തെലുങ്കിലെത്തുന്നത്. ശരത് മന്ദവനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ധനുഷ് നായകനായെത്തിയ കര്‍ണനിലൂടെ രജിഷ തമിഴില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഖൊ ഖൊ ആണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. എല്ലാം ശരിയാകും, മലയന്‍കുഞ്ഞ്, സര്‍ദാര്‍, എന്നീ ചിത്രങ്ങളിലും രജിഷ നായികയായെത്തുന്നുണ്ട്.
Keywords: Chennai, News, National, Top-Headlines, Cinema, Entertainment, Rajisha Vijayan to mark her debut in Telugu with Ravi Teja