ഒമിക്രോണ്‍; രാജമൗലിയുടെ ബിഗ് ബജറ്റ് ചിത്രം 'ആര്‍ആര്‍ആര്‍' റിലീസ് മാറ്റി
ഹൈദരബാദ്: (www.kasargodvartha.com 02.01.2022) ഒമിക്രോണ്‍ ഭീഷണിയെ തുടര്‍ന്ന് 'ബാഹുബലി'ക്ക് ശേഷം എസ് എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'ആര്‍ആര്‍ആറി'ന്റെ റിലീസ് മാറ്റി. ജൂനിയര്‍ എന്‍ ടി ആറും രാംചരണും ഒന്നിക്കുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത് ജനുവരി ഏഴിനാണ്. പുതിയ റിലീസ് തീയതി പിന്നീട് അറിയിക്കും.
ഡെല്‍ഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ കോവിഡ് നിയന്ത്രണം ശക്തമാവുകയും തീയേറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിക്കുകയും ചെയ്തതോടെയാണ് ചിത്രത്തിന്റെ റിലീസ് മാറ്റാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്.
രുധിരം രണം രൗദ്രം എന്നതിന്റെ ചുരുക്കപ്പേരാണ് ആര്‍ആര്‍ആര്‍ 450 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിലൂടെ ബോളിവുഡ് താരങ്ങളായ ആലിയ ഭടും അജയ് ദേവ്ഗണും അവരുടെ ആദ്യ ദക്ഷിണേന്‍ഡ്യന്‍ ചിത്രത്തിന്റെ ഭാഗമാകുകയാണ്. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവര്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Keeping the best interests of all the involved parties in mind, we are forced to postpone our film. Our sincere thanks to all the fans and audience for their unconditional love. #RRRPostponed #RRRMovie pic.twitter.com/JlYsgNwpUO
— RRR Movie (@RRRMovie) January 1, 2022
Keywords: News, National, Top-Headlines, Cinema, Entertainment, RRR, Postponed, Rajamouli, Rajamouli's movie RRR release postponed
< !- START disable copy paste -->