സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന 'രാധെ', വില്ലന്‍ രണ്‍ദീപ് ഹൂഡ; ട്രെയിലര്‍ പുറത്തിറങ്ങി
Apr 22, 2021, 13:14 IST
മുംബൈ: (www.kasargodvartha.com 22.04.2021) സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന 'രാധെ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രഭുദേവ സംവിധാനം ചെയ്തിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ രാധെ മെയ് 13നാണ് റിലീസാകുന്നത്. തിയേറ്ററിലും ഒടിടി പ്ലാറ്റ്ഫോമിലും ഒരുമിച്ചാണ് ചിത്രമെത്തുന്നതെന്ന പ്രത്യേകയും രാധെയ്ക്കുണ്ട്.
രണ്‍ദീപ് ഹൂഡയാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ദിഷ പടാനി നായികയാവുന്നു. ജാക്കി ഷ്രോഫ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൊറിയന്‍ ചിത്രം 'ദി ഔട്ട്‌ലോസി'ന്റെ ഒഫിഷ്യല്‍ റീമേക്ക് ആണ് 'രാധെ'.
Keywords: Mumbai, News, National, Top-Headlines, Cinema, Entertainment, Actor, Video, 'Radhe' starring Salman Khan, villain Randeep Hooda; Trailer released