city-gold-ad-for-blogger

Pyali Movie | മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ 'പ്യാലി' ജൂലൈ 8ന് തിയേറ്ററില്‍; ടൈറ്റില്‍ സോംഗ് റിലീസ് ചെയ്ത് അണിയറ പ്രവര്‍ത്തകര്‍

കൊച്ചി: (www.kasargodvartha.com) മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ദ 'പ്യാലി' ജൂലൈ എട്ടിന് തിയേറ്ററില്‍. ചിത്രത്തിന്റെ ടൈറ്റില്‍ സോംഗ് റിലീസ് ചെയ്ത് അണിയറ പ്രവര്‍ത്തകര്‍. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മിച്ചത്.
  
Pyali Movie | മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ 'പ്യാലി' ജൂലൈ 8ന് തിയേറ്ററില്‍; ടൈറ്റില്‍ സോംഗ് റിലീസ് ചെയ്ത് അണിയറ പ്രവര്‍ത്തകര്‍

പ്യാലിക്ക് കലാസംവിധാനത്തിനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു . അഞ്ച് വയസ്സുകാരി പ്യാലിയുടെയും സിയയുടെയും സഹോദരബന്ധത്തിന്റെ കഥപറയുന്ന സിനിമയുടെ ടീസര്‍ യൂട്യൂബിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസും എന്‍എഫ് വര്‍ഗീസ് പിക്ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

വിനായക് ശശികുമാറിന്റെ രചനയും പ്രശാന്ത് പിള്ള സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഗാനം കെഎസ് ഹരിശങ്കറാണ് പാടിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ബബിതയും റിനും ചേര്‍ന്നാണ്. ബാര്‍ബി ശര്‍മ, ജോര്‍ജ് ജേകബ്, ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്വാഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നിര്‍മാതാവ് സോഫിയ വര്‍ഗീസ് & വേഫേറര്‍ ഫിലിംസ്, കാമറ ജിജു സണ്ണി, സംഗീതം പ്രശാന്ത് പിള്ള, എഡിറ്റിംഗ് ദീപു ജോസഫ്, പ്രൊജക്റ്റ് ഡിസൈനര്‍ ഗീവര്‍ തമ്പി, സൗണ്‍ഡ് ഡിസൈന്‍ രംഗനാഥ് രവി, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശിഹാബ് വെണ്ണല, മേകപ് ലിബിന്‍ മോഹന്‍, കോസ്റ്റ്യൂം സിജി തോമസ്, കലാ സംവിധാനം സുനില്‍ കുമാരന്‍, വരികള്‍ പ്രീതി പിള്ള, ശ്രീകുമാര്‍ വകിയില്‍, വിനായക് ശശികുമാര്‍, സ്റ്റില്‍സ് അജേഷ് ആവണി, പിആര്‍ഒ പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍കറ്റിംഗ് അനൂപ് സുന്ദരന്‍, നൃത്ത സംവിധാനം നന്ദ, ഗ്രാഫിക്സ് ഡബ്ലുഡബ്ലുഇ, അസോസിയേറ്റ് ഡയറക്ടര്‍ അലക്സ്, ശ്യാം പ്രേം, സൗണ്‍ഡ് മിക്‌സ് ഫസല്‍ എ ബകര്‍, കളറിസ്റ്റ് ശ്രീക് വാരിയര്‍, ടൈറ്റില്‍സ് വിനീത് വാസുദേവന്‍, മോഷന്‍ പോസ്റ്റര്‍ സ്പേസ് മാര്‍ലി, പബ്ലിസിറ്റി ഡിസൈന്‍ വിഷ്ണു നാരായണന്‍.



Keywords:  Pyali movie title song released. News, Kerala, Top-Headlines, Entertainment, Cinema, Award, Dulquar Salman, NF Varghees.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia