'എല്ലാവര്‍ക്കും അറിയേണ്ടത് കണ്ണുകാണാത്തവരുടെ പ്രശ്‌നങ്ങളെ കുറിച്ചാണ്, ഞാന്‍ അന്വേഷിക്കുന്നത് അവരുടെ നേട്ടങ്ങളെ കുറിച്ച്'; പൃഥ്വിരാജിന്റെ 'ഭ്രമം' ടീസര്‍
കൊച്ചി: (www.kasargodvartha.com 25.09.2021) പൃഥ്വിരാജിനെ നായകനാക്കി രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഭ്രമ'ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ആയുഷ്മാന്‍ ഖുറാന പ്രധാനവേഷത്തിലെത്തിയ ബോളിവുഡ് ചിത്രം അന്ധാദുന്നിന്റെ റീമേകാണ് ഭ്രമം. ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ്, റാഷി ഖന്ന, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നടന്‍ ശങ്കറും ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നുണ്ട്. സസ്പെന്‍സും ഡാര്‍ക് ഹ്യൂമറും ഉള്‍ക്കൊള്ളുന്ന ക്രൈം ത്രില്ലെറാണ് ഭ്രമം. 'എല്ലാവര്‍ക്കും അറിയേണ്ടത് കണ്ണുകാണാത്തവരുടെ പ്രശ്‌നങ്ങളെ കുറിച്ചാണ്, പക്ഷേ ഞാന്‍ അന്വേഷിക്കുന്നത് അവരുടെ നേട്ടങ്ങളെ കുറിച്ചാണ്' എന്ന് പൃഥ്വിരാജിന്റെ കഥാപാത്രം ടീസറില്‍ പറയുന്നത് കേള്‍ക്കാം.
എപി ഇന്റര്‍നാഷനല്‍, വയാകോം18 സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം ഒക്ടോബര്‍ 7ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്യും. അന്ധാദുന്‍ തെലുങ്ക് റീമേക് മസ്റ്റീരിയോ ഡിസ്‌നി ഹോട്സ്റ്റാറിലൂടെ റിലീസ് ചെയ്തിരുന്നു.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Video, Prithviraj's new movie 'Bhramam' teaser released