'കൊലയാളി ബുദ്ധിമാനായിരിക്കാം, പക്ഷേ അയാള്‍ക്ക് ഇനി കൂടുതല്‍ ഓടാന്‍ കഴിയില്ല'; അകാലത്തില്‍ വിടപറഞ്ഞ അനില്‍ നെടുമങ്ങാടിനൊപ്പമുള്ള ഫോടോയ്ക്ക് പൃഥ്വിരാജ് നല്‍കിയ ക്യാപ്ഷന്‍ ആരാധകര്‍ക്കിടയില്‍ വൈറലാകുന്നു
കൊച്ചി: (www.kasargodvartha.com 30.06.2021) പൃഥ്വിരാജിനെ നായകനാക്കി തനു ബാലക് സംവിധാനം ചെയ്ത പുതിയ സിനിമയാണ് കോള്‍ഡ് കേസ്. 'കൊലയാളി ബുദ്ധിമാനായിരിക്കാം, പക്ഷേ അയാള്‍ക്ക് ഇനി കൂടുതല്‍ ഓടാന്‍ കഴിയില്ല', എന്നാണ് അകാലത്തില്‍ വിടപറഞ്ഞ മലയാളികളുടെ പ്രിയ നടന്‍ അനില്‍ നെടുമങ്ങാടിനൊപ്പമുള്ള ഫോടോയ്ക്ക് പൃഥ്വിരാജ് ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
പൃഥ്വിരാജ് പോസ്റ്റ് ചെയ്ത അനില്‍ നെടുമങ്ങാടിനൊപ്പമുള്ള ഫോടോയും ഈ ക്യാപ്ഷനുമാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ചയാകുന്നത്. സിനിമയുടെ ട്രെയിലര്‍ താരങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള സാങ്കല്‍പിക കഥയാണ് ചിത്രത്തിന്റേത്. അധികം ആക്ഷന്‍ സീക്വന്‍സില്ലാത്ത ചിത്രമായിരിക്കും ഇതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.
ഭൂരിഭാഗവും ഇന്‍ഡോര്‍ സീനുകളാണ് ചിത്രത്തില്‍. കഴിഞ്ഞ ഒക്ടോബര്‍ 31ന് ആണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കോള്‍ഡ് കേസിന്റെ ചിത്രീകരണം ആരംഭിച്ചത്. അതിഥി ബാലനാണ് ചിത്രത്തില്‍ നായിക കഥാപാത്രമായി എത്തുന്നത്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Social-Media, Prithviraj's caption for photo with Anil Nedumangad goes viral