city-gold-ad-for-blogger

പൃഥിരാജ് നായകനായി എത്തുന്ന ചിത്രം 'കടുവ'; ആദ്യ സ്റ്റില്‍ പുറത്തുവിട്ടു

കൊച്ചി: (www.kasargodvartha.com 21.04.2021) പൃഥിരാജ് നായകനായി എത്തുന്ന ചിത്രം 'കടുവ'യുടെ ആദ്യ സ്റ്റില്‍ പുറത്തുവിട്ടു. കഥാപാത്രത്തിന്റെ അപ്പിയറന്‍സിലുള്ള ആദ്യ സ്റ്റില്‍ പൃഥ്വിരാജും ഷാജി കൈലാസുമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 'കടുവക്കുന്നേല്‍ കുറുവച്ചന്‍' എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. 16ന് ചിത്രീകരണം ആരംഭിച്ച കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് 'ആദം ജോണി'ന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ്.

മുണ്ടക്കയത്ത് ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ഒരു പ്രധാന കഥാപാത്രമായി എത്തുമെന്നാണ് റിപോര്‍ട്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മാണം.

പൃഥിരാജ് നായകനായി എത്തുന്ന ചിത്രം 'കടുവ'; ആദ്യ സ്റ്റില്‍ പുറത്തുവിട്ടു

When I have a goal in my mind.. nothing can stop me... Revealing the first snap of Kaduvakunnel Kuruvachan... #Kaduva shoot in progress

Posted by Shaji Kailas on  Tuesday, April 20, 2021

Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Prithviraj to star in 'Kaduva'; First still released

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia