city-gold-ad-for-blogger

പൃഥിരാജിന്റെ 'കടുവ' ഉടന്‍ റിലീസ് ചെയ്യുമെന്ന് സൂചന നല്‍കി ഷാജി കൈലാസ്

കൊച്ചി: (www.kasargodvartha.com 13.04.2022) ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥിരാജ് നായകനായി എത്തുന്ന കടുവ എന്ന ചിത്ത്രിന്റെ റീലീസ് ഉടനെയുണ്ടാകുമെന്ന് സൂചന. ഇന്‍സ്റ്റഗ്രാമില്‍ കലിപ്പന്‍ കടുവയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഉടന്‍ വരുമെന്ന് ഷാജി കൈലാസ് അറിയിച്ചത്. കടുവക്കുന്നേല്‍ കുറുവച്ചന്‍' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്നത്.

സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മാണം. ജിനു എബ്രഹാമാണ് 'കടുവ'യുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.

പൃഥിരാജിന്റെ 'കടുവ' ഉടന്‍ റിലീസ് ചെയ്യുമെന്ന് സൂചന നല്‍കി ഷാജി കൈലാസ്

വിവേക് ഒബ്‌റോയ് ചിത്രത്തില്‍ വില്ലനായ ഡിഐജിയായിട്ട് അഭിനയിക്കുന്നത്. ജേക്ക്‌സ് ബിജോയ്‌യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.


Keywords:  Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Prithviraj movie Kaduva may release soon.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia