Kaduva To Release | പൃഥിരാജിന്റെ 'കടുവ' 5 ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തും
കൊച്ചി: (www.kasargodvartha.com) പൃഥ്വിരാജ് സുകുമാരന്‍ നായകനാകുന്ന പുതിയ ചിത്രം 'കടുവ' അഞ്ച് ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് റിപോര്‍ട്. പൃഥ്വിരാജ് 'കടുവ'യുടെ വിവിധ ഭാഷകളിലുള്ള പോസ്റ്റര്‍ പുറത്തുവിട്ടു. ജൂണ്‍ 30ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. 'കടുവക്കുന്നേല്‍ കുറുവച്ചന്‍' എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മാണം. ജേക്‌സ് ബിജോയ്‌യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദനന്‍, വിജയരാഘവന്‍, വിവേക് ഒബ്‌റോയ്, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു.
Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Prithviraj Kaduva to release in five languages.