കമല്‍ സംവിധാനം ചെയുന്ന 'പ്രണയ മീനുകളുടെ കടല്‍' പൂജ കൊച്ചിയില്‍ നടന്നു
Jan 26, 2019, 14:56 IST
കൊച്ചി: (www.kasargodvartha.com 26.01.2019) കമല്‍ സംവിധാനം ചെയുന്ന 'പ്രണയ മീനുകളുടെ കടല്‍' പൂജ കൊച്ചിയില്‍ നടന്നു. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പൂജ കൊച്ചി ഐഎംഎ ഹാളില്‍ വെച്ച് നടന്നു.
Keywords: Pranaya Meenukalude Kadal, Pooja conducted, Kochi, news, Cinema, Entertainment, Kerala, Top-Headlines.
ലക്ഷദ്വീപ് പശ്ചാത്തലത്തില്‍ ആണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ഷാന്‍ റഹ് മാന്‍ ആണ് സംഗീതം. മമ്മൂട്ടി പൂജയില്‍ പങ്കെടുത്തു.
ദിലീഷ് പോത്തന്‍, വിനായകന്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പുതുമുഖ നായകന്‍ ഗാബ്രി ജോസ്, പുതുമുഖ നായികാ ഋദ്ധി കുമാര്‍, ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ തുടങ്ങിയ ഒട്ടേറെ പുതുമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. സംവിധായകരായ ശ്രീ ജോഷി, സിദ്ദീഖ്, സിബി മലയില്‍, നിര്‍മാതാക്കളായ സിയാദ് കോക്കര്‍, രഞ്ജിത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.