പ്രണവ് മോഹന്‍ലാലിന്റെ ആദി റിലീസിന്; ടീസറും ഗാനവും ഏറ്റെടുത്ത് ആരാധകര്‍
Jan 11, 2018, 11:54 IST
കൊച്ചി:(www.kasargodvartha.com 11/01/2018) മലയാളികളുടെ അഹങ്കാരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം 'ആദി' തീയറ്ററുകളിലേക്ക്. മോഹന്‍ലാലിന്റെ വലിയ ഹിറ്റുകളിലൊന്നായ നരസിംഹം തീയറ്ററുകളിലെത്തിയ ജനുവരി 26 നാണ് മകന്‍ പ്രണവിന്റെ ചിത്രവും റിലീസുണ്ടാവുക.
ഒരു പുതുമുഖ നായകന് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും ഗംഭീരമായ അരങ്ങേറ്റമാകും പ്രണവിന്റേത്. ആദിയിലെ ടീസറും ഗാനവും ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ മനോഹരമാക്കാന്‍ പ്രണവ് നേരത്തേ പാര്‍ക്കൗര്‍ പരിശീലനം നടത്തിയിരുന്നത് വാര്‍ത്തയായിരുന്നു.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണവും വിതരണവും ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് സിനിമാസ്, മാക്‌സ് ലാബ് എന്നിവയ്ക്കാണ്. ഇരുനൂറില്‍ പരം തീയറ്ററുകളിലൂടെ ആദി വെള്ളിത്തിരയിലെത്തുമ്പോള്‍ അത് മലയാളത്തിലെ വിസ്മയമാകും.
അനുശ്രീ, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, ലെന എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Top-Headlines, Cinema, Entertainment, Video, Pranav Mohanlal's new movie ready for release