city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം 'ഹൃദയം'; ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി മോഹന്‍ലാല്‍

കൊച്ചി: (www.kasargodvartha.com 18.04.2021) പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന 'ഹൃദയം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പങ്കുവച്ച് നടന്‍ മോഹന്‍ലാല്‍. 42 വര്‍ഷത്തിനു ശേഷം സിനിമാ നിര്‍മ്മാണത്തിലേക്ക് തിരിച്ചെത്തുന്ന മെറിലാന്‍ഡിന് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് മോഹന്‍ലാല്‍ പോസ്റ്റര്‍ പങ്കുവച്ചത്. വിനീത് ശ്രീനിവാസന്‍ ആണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവിനൊപ്പം കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്‍. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗിതം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. 

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം 'ഹൃദയം'; ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി മോഹന്‍ലാല്‍

വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. മെരിലാന്‍ഡ് സിനിമാസ് ചിത്രം തിയറ്ററുകളില്‍ എത്തിക്കും. 

After a span of 42 years, Merryland Cinemas proudly presents to you the first look poster of their comeback film...

Posted by Mohanlal on  Saturday, April 17, 2021
Keywords:  Kochi, News, Kerala, Cinema, Entertainment, Top-Headlines, Actor, Pranav Mohanlal, Mohanlal, Poster, Pranav Mohanlal's new movie 'Hridayam'; Mohanlal releases first look poster 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia