Salaar Release Date | ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'സലാറി'ന്റെ റിലീസ് തീയതി പുറത്തുവിട്ടു
ഹൈദരാബാദ്: (www.kasargodvartha.com) ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'സലാര്‍' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. 2023 സെപ്തംബര്‍ 28നാണ് ചിത്രം റിലീസ് ചെയ്യുക. പ്രഭാസ് നായകനാകുന്ന ചിത്രം, 'കെജിഎഫ്' എന്ന ചിത്രത്തിലൂടെ രാജ്യത്തിന്റെ ശ്രദ്ധ നേടിയ പ്രശാന്ത് നീല്‍ ആണ് സംവിധാനം ചെയ്യുന്നത്.
അതേസമയം സലാറിന്റെ പുതിയ പോസ്റ്ററും പുറത്തുവിട്ടു. ഇന്‍ഡ്യ, യൂറോപ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക എന്നിവടങ്ങളിലായിരിക്കും ചിത്രീകരണം. പ്രഭാസ് ഇരട്ട വേഷത്തിലായിരിക്കും ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് റിപോര്‍ട്. രണ്ട് കാലഘട്ടങ്ങളില്‍ ആയിട്ടുള്ള കഥയായിരിക്കും ചിത്രം പറയുന്നത് എന്നുമാണ് സൂചന.
ശ്രുതി ഹാസന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിജയ് കിരംഗന്ദുറാണ് ചിത്രത്തിന്റെ നിര്‍മാണം. 'കെജിഎഫ്' എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസ് ആണ് 'സലാറും' നിര്‍മിക്കുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തുന്നത്.
Keywords: News, National, Top-Headlines, Cinema, Entertainment, Prabhas-starrer 'Salaar' to release on September 28, 2023.