ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സഹോയുടെ രണ്ടാമത്തെ മേക്കിംഗ് വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Mar 5, 2019, 17:56 IST
ചെന്നൈ:(www.kasargodvartha.com 05/03/2019) പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സഹോയുടെ രണ്ടാമത്തെ മേക്കിംഗ് വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍ പടമായ സാഹോയുടെ രണ്ടാം മേക്കിംഗ് വീഡിയോയാണ് ഷെയ്ഡ്‌സ് ഓഫ് സാഹോ 2 എന്ന പേരില്‍ നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മേക്കിംഗ് വിഡീയോ പുറത്തുവിട്ടത്.
റിലീസ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ രണ്ട് ലക്ഷത്തോളം പേര്‍ വീഡിയ കണ്ടു. എഴുപത്തിയാറായിരം ലൈക്കും 5508 കമന്റും മിനിറ്റുകള്‍ക്കുള്ളില്‍ വീഡിയോയ്ക്ക് ലഭിച്ചു.
റണ്‍ രാജാ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് ആണ് സാഹോ സംവിധാനം ചെയ്യുന്നത്. ശങ്കര്‍എഹ്‌സാന്‍ലോയ് ത്രയങ്ങളാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് അമിതാബ് ഭട്ടാചാര്യയാണ്. പ്രഭാസിന്റെ ജന്മദിനമായ ഒക്ടബോര്‍ 23 ന് പുറത്തവിട്ട ആദ്യ വീഡിയോയും സോഷ്യ്ല്‍ മീഡിയയില്‍ തരംഗമായിരുന്നു.
ഇപ്പോള്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന രണ്ടാം ഭാഗം ചിത്രത്തിലെ നായിക ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ ജന്മദിനത്തിലാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. പുതിയ വീഡിയോ പുറത്തിറങ്ങിയതോടെ ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Chennai, National, Top-Headlines, Cinema, Entertainment, Video, Social-Media, Prabhas action movie Saaho's second making video released