Movie | 'പൊരിവെയില്' ഡിസംബര്‍ 2ന് തിയേറ്ററുകളിലെത്തും; ഇന്ദ്രന്‍സും സുരഭി ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങള്‍
Nov 23, 2022, 21:25 IST
കാസര്‍കോട്: (www.kasargodvartha.com) ഫറൂഖ് അബ്ദുര്‍ റഹ് മാന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പൊരിവെയില് സിനിമ ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കളിയച്ഛന് ശേഷം ഫറൂഖിന്റെ രണ്ടാമത്തെ ചിത്രമാണിത്. കേരളത്തിലെ 30 കേന്ദ്രങ്ങളില്‍ ആദ്യ ദിവസം സിനിമ പ്രദര്‍ശിപ്പിക്കും. ഒരു കൂട്ടം സൗഹൃദങ്ങളുടെ കൂടിച്ചേരലാണ് പൊരിവെയില് നിര്‍മാണം സാധ്യമാക്കിയതെന്ന് ഫാറൂഖ് അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു.
സംസ്ഥാന ദേശീയ അവാര്‍ഡ് ജേതാക്കളായ കളിയച്ഛനിലെ സാങ്കേതിക പ്രവര്‍ത്തകരായ എംജെ രാധാകൃഷ്ണന് ക്യാമറയും ബിജിബാല്‍ മ്യൂസിക്കും റഫീഖ് അഹ്മദ് ഗാന രചനയും നിര്‍വഹിച്ചു. ഇന്ദ്രന്‍സും സുരഭി ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നാരായണന് കാഞ്ഞങ്ങാട്, മോഹനന് ചെറുകുന്നം, ശിബിരാജ്, ഉമേഷ് സാലിയാന്‍, അനഘ, ഉഷ പയ്യന്നൂര്‍, കോഴിക്കോട് രമാദേവി, ഇന്ദിര, രമ്യ രാഘവന് എന്നിവര്‍ വേഷമിട്ടു.
വേലിപ്പുറത്ത് എത്തിയ ദുരന്തത്തെ അകത്ത് കയറ്റാതെ കാക്കാനുള്ള ചുമതല ഓര്‍മപ്പെടുത്തുകയാണ് ഈ സിനിമ. അപ്പു എന്ന ലോകത്ത് എവിടെയും കാണാന്‍ കഴിയുന്ന കഥാപാത്രം നെടുംതൂണാണ്. തണല്‍ ഇല്ലാത്ത ഭൂമിയില്‍ ജീവിക്കേണ്ടിവരുന്ന ചില ജന്മങ്ങളുടെ പ്രതിനിധിയാണ് ഇയാള്‍. സാധാരണക്കാരന്റെ ജീവിതം സാധാരണക്കാര്‍ക്ക് വേണ്ടി പകര്‍ത്തുകയാണ് ചിത്രത്തിലൊടെയെന്ന് സംവിധായകന് വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ ഉമേഷ് സാലിയാന്‍, നാരായണന് കാഞ്ഞങ്ങാട്, കെഎസ് ഗോപാലകൃഷ്ണന്, സതീഷ് പുണ്ടൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Cinema, Film, Entertainment, Poriveil, Poriveil will release on December 2.
< !- START disable copy paste -->