city-gold-ad-for-blogger

New Movie | 'ലിറ്റില്‍ ഹാര്‍ട്‌സി'ലൂടെ ശെയ്ന്‍ നിഗം പ്രണയനായകനായി എത്തുന്നു; ചിത്രീകരണം കട്ടപ്പനയില്‍ ആരംഭിച്ചു

കട്ടപ്പന: (KasargodVartha) ശെയ്ന്‍ നിഗം പ്രണയനായകനായി എത്തുന്ന 'ലിറ്റില്‍ ഹാര്‍ട്‌സ്' (Little Hearts) എന്ന ചിത്രീകരണം കട്ടപ്പനയില്‍ ആരംഭിച്ചു. മലയോര പശ്ചാത്തലത്തിലൂടെ ഹൃദയഹാരിയായ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. ആന്റോ ജോസ് പെരേര-എബി ട്രീസാ പോള്‍ എന്നിവരാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ആര്‍ഡിഎക്‌സിന്റെ വന്‍ വിജയത്തിന് ശേഷം ഷെയ്ന്‍ നിഗം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്രാ തോമസ് ആണ് ഈ ചിത്രം നിര്‍മിക്കുന്നത്. കട്ടപ്പന പട്ടണത്തില്‍ 30 കിലോമീറ്ററോളം അകലെ ചക്കുപള്ളം മാന്‍കവലയില്‍ രണ്‍ജി പണിക്കര്‍ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് തുടക്കമിട്ടത്. വില്‍സണ്‍ തോമസ് സ്വീച്ചോണ്‍ കര്‍മവും നടത്തി. രണ്ട് കുടുംബങ്ങള്‍ക്കിടയിലൂടെ മൂന്നു പ്രണയമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

New Movie | 'ലിറ്റില്‍ ഹാര്‍ട്‌സി'ലൂടെ ശെയ്ന്‍ നിഗം പ്രണയനായകനായി എത്തുന്നു; ചിത്രീകരണം കട്ടപ്പനയില്‍ ആരംഭിച്ചു

അനഘ മരുതോരയാണ് ബാബുരാജും ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷങ്ങളിലെത്തുന്നു. രണ്‍ജി പണിക്കര്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രമ്യാ സുവി, മാലാ പാര്‍വതി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. 

Keywords: News, Kerala, Cinema, Top-Headlines, Pooja Ceremony, Shane Nigam, Movie, Little Hearts, New Movie, Pooja Ceremony of Shane Nigam Movie Little Hearts.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia